കശ്മീരിൽ ബ്ലോക്ക് ഡവലപ്പ്മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നു.കശ്മീർ താഴ് വരയിലെ അടിത്തട്ടുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് ബിജെപി നടപടികൾ തുടങ്ങി. ഒക്ടോബർ 24 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കശ്മീർ താഴ് വരയിൽ 90 ശതമാനം ബ്ലോക്ക് ഡവലപ്പ്മെന്റ് കൗൺസിൽ സീറ്റുകളും നേടാനൊരുങ്ങി ബിജെപി .പിഡിപി , നാഷണൽ കോൺഫറൻസ് എന്നീ പാർട്ടികളുടെ പ്രാദേശിക നേതാക്കൾക്കൊപ്പം ബിജെപിയുടെ പ്രചാരണം ആരംഭിച്ചു.
‘കശ്മീർ താഴ് വരയിൽ ഞങ്ങൾക്ക് 1267 ഗ്രാമത്തലവന്മാർ ഉളളത് തന്നെ പാർട്ടിയിൽ മാറ്റത്തിന്റെ സൂചനയാണെന്ന് ബിജെപി വക്താവ് അൽതാഫ് താക്കുർ പറഞ്ഞു. തീവ്രവാദികളുടെ സുരക്ഷഭീഷണി കാരണം ശ്രീനഗറിലെ ഹോട്ടലുകളിലാണ് ഗ്രാമത്തലവന്മാർ ഉളളത്. അതുകൊണ്ട് തന്നെ പ്രചരണം എളുപ്പമായതായി താക്കൂർ പറഞ്ഞു.
ബൊളിവാർഡ്, രാജ് ബാഗ്, ജവഹർനഗർ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടലുകളിൽ പിഡിപയുമായും എൻസിയുമായും ബന്ധമുളള അടിത്തട്ടിലെ നേതാക്കളെ ബിജെപി സമീപിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും ബിജെപി പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രാദേശിക പാർട്ടികളൊന്നും മത്സര രംഗത്ത് ഇല്ലാത്തതിനാൽ ഇത്തവണ ബിജെപിയെ പിന്തുണയ്ക്കുമെന്ന് പാമ്പൂരിൽ നിന്നുളള പ്രാദേശിക പിഡിപി നേതാവ് പറഞ്ഞു.
122 സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട് 137 സീറ്റുകളാണ് ഉളളത്. ഓരോ സീറ്റിനും മൂന്ന് പേരുകൾ ബിജെപി പ്രാദേശിക നേതൃത്വം ശുപാർശ ചെയ്തിരുന്നു. അന്തിമ പട്ടിക അതു കൂടി ഉൾപ്പെടുത്തിയാണ് പുറത്ത് വിട്ടിരിക്കുന്നത്. രണ്ട് സിഖ് സ്ഥാനാർത്ഥികളും, ആറ് പണ്ഡിറ്റുകളും തിരഞ്ഞെടുപ്പ് കളത്തിലിറങ്ങി കഴിഞ്ഞു. തെക്കൻ കശ്മീരിലെ പുൽവാമ, അനന്ത്നാഗ്, ഷോപിയാൻ കുൽഗാം എന്നിവിടങ്ങളിൽ പരമാവധി സീ്റ്റുകൾ നേടാനുളള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും താക്കൂർ പറഞ്ഞു.
Discussion about this post