കണ്ണൂര്‍ : യുവതലമുറയെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ വേദപഠനത്തിന് ഒരുങ്ങി സി.പി.ഐ. വേദം പുരാണം, ഇതിഹാസം എന്നിവ ലക്ഷ്യമാക്കിയുള്ള സെമിനാറാണ് ലക്ഷ്യമിടുന്നത്.
കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.ഇ. ബലറാം സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ആദ്യ ഘട്ട പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്‍.ഇ. ബലറാം ജന്മശതാബ്ദി സമാപനത്തിന്റെ ഭാഗമായി 25 മുതല്‍ മൂന്നു ദിവസം നീളുന്ന സെമിനാറിന് ‘ഭാരതീയം 2019’ എന്നാണ് പേരിട്ടിരിക്കുന്നത്. വേദം, പുരാണം, ഉപനിഷത്ത്, ഇതിഹാസം എന്നിവയില്‍ പരിജ്ഞാനമുള്ള പ്രമുഖരാണ് സെമിനാറില്‍ ക്ലാസെടുക്കുക.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കാണ് പ്രവേശനം. ഭാരവാഹികളുടെ വിശദമായ സൂക്ഷ്മ പരിശോധനകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
ആറു മാസത്തിനകം സംസ്ഥാനത്ത് മുഴുവന്‍ വേദ സെമിനാര്‍ നടത്താനാണ് പരിപാടി. സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.”വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കായി വേദങ്ങളെയും ഉപനിഷത്തുക്കളെയും ദുര്‍വ്യാഖ്യാനം ചെയ്യുന്ന ആര്.എസ്.എസിനെ പ്രതിരോധിക്കുകയാണ് സെമിനാര്‍ കൊണ്ടുദ്ദേശിക്കന്നതെന്ന് എന്‍.ഇ. ബലറാം സ്മാരക ട്രസ്റ്റ് ചെയര്മാന് സി.എന്‍. ചന്ദ്രന് പറഞ്ഞു.
ആര്.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള ബാലഗോകുലം കൃഷ്ണാഷ്ടമി നാളില്‍ നടത്തുന്ന ശോഭായാത്രയ്ക്ക് സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ബദല്‍ സാംസ്കാരിക യാത്ര നടത്തിയിരുന്നു. വലിയ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് പിന്നീടത് വേണ്ടെന്ന് വെക്കുകയും ചെയ്തു.
ഹിന്ദു സമൂഹം പാര്‍ട്ടിയില്‍ നിന്ന് അകലുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇത്തരം പരിപാടികളിലേക്ക് നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വേദങ്ങളെയു പുരാണങ്ങളെയും, ഇതിഹാസങ്ങളെയും തനത് ശൈലിയില്‍ വളച്ചൊടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നു. ഹിന്ദു വിശ്വാസികള കൂടെ നിര്‍ത്താന്‍ ഹിന്ദു രാഷ്ട്ര പ്രഖ്യാപനം കൂടി നടത്തുമോ എന്ന പരിഹാസവുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തി
Discussion about this post