ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ട്ടി മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന ധനമന്ത്രിയുമായ സമ്പത്ത് സിംഗ്പാര്ട്ടി മാറി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ആയിരുന്നു അംഗത്വം സ്വീകരിച്ചത്.
തെരഞ്ഞടുപ്പു അടുത്തുവരെ പാര്‍ട്ടിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെ വിട്ടുപോക്ക് കോണ്‍ഗ്രസിന് വലിയ ക്ഷീണമുണ്ടാക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ .
പാര്‍ട്ടിയില്‍ തനിക്ക് അര്‍ഹത നല്‍കിയിട്ടില്ലെന്ന് ആരോപിച്ചാണ് സമ്പത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. 2009 ല്‍ ഹരിയാനയില്‍ അധികാരത്തില്‍ വരാന്‍ കോണ്‍ഗ്രസിനെ താന്‍ സഹായിച്ചിരുന്നതായും അതിനു തക്ക അധികാരമോ അവകാശമോ തനിക്ക് പാര്‍ട്ടി നല്‍കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു .
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നാല്വ സെഗ്മെന്റില്‍ നിന്നും മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ല.ഇതേ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ രാജിയെന്ന് കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കുന്നുണ്ട്.
മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ തനിക്ക് സീറ്റ് നല്‍കാത്ത വിഷയത്തില്‍ ഇടപെടാത്തതില്‍ തനിക്ക് അതിശയമുണ്ടെന്നും സമ്പത്ത് സിംഗ് പറഞ്ഞു
ഒക്ടോബര്‍ 21 ന് നടക്കാനിരിക്കുന്ന 90 അംഗ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പാണ് മുതിര്‍ന്ന നേതാവിന്റെ തീരുമാനം.
ഗുരുതരമായ ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ കാരണം അസ്തിത്വ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് ആരോപിച്ച് മുന്‍ ഹരിയാന കോണ്‍ഗ്രസ് മേധാവി അശോക് തന്‍വര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു.
Discussion about this post