ഇന്ത്യ റഫാൽ യുദ്ധ വിമാനങ്ങൾ സ്വന്തമാക്കുന്നതിൽ കോൺഗ്രസിനല്ല പാക്കിസ്ഥാന് ആശങ്കയുണ്ടാകണമെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ പറഞ്ഞു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച ആദ്യത്തെ റഫാൽ വിമാനം ഫ്രാൻസിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങിയിരുന്നു.
ഒരു ദശാബ്ദക്കാലം രാജ്യം ഭരിച്ചിട്ടും റഫാൽ യുദ്ധ വിമാനങ്ങൾ നേടാൻ കോൺഗ്രസിന് കഴിഞ്ഞില്ല. പ്രതിപക്ഷത്തിരിക്കുമ്പോൾ അവർ അത് സ്വന്തമാക്കാനുളള നടപടികളിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു ഹുസൈൻ പറഞ്ഞു.
റഫാൽ പോലുളള നൂതന വിമാനങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കുന്നതിൽ പാക്കിസ്ഥാന് ആശങ്കപ്പെടാം. എന്തുകൊണ്ടാണ് കോൺഗ്രസ് ഇത്രയധികം ആശങ്കപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റഫാൽ ഇടപാടിൽ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. രാജ്നാഥ് സിംഗ് വിമാനത്തിന്റെ ശാസ്ത്ര പൂജ നടത്തുന്നതിനെ വിമർശിച്ച ചില കോൺഗ്രസ് നേതാക്കളോട് വിജയദശമിയിൽ ആയുധങ്ങൾ ആരാധിക്കുന്നത് ഞങ്ങളുടെ പാരമ്പര്യമാണെന്ന് ഹുസൈൻ കൂട്ടിച്ചേർത്തു.
Discussion about this post