രാഷ്ട്രീയ സ്വയംസേവക സംഘം ഇടുക്കി വിഭാഗ് പ്രചാർ പ്രമുഖ് ഡോ. മേജർ ആർ ലാൽ കൃഷ്ണ (45) അന്തരിച്ചു.ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു അന്ത്യം.
രാഷ്ട്രിയ സ്വയംസേവക സംഘത്തിന്റെ ശ്രീകൃഷ്ണപുരം ശാഖയിലൂടെ പൊതു പ്രവർത്തന രംഗത്ത് എത്തിയ ലാൽ കൃഷ്ണ സൈനിക സേവനത്തിന് ശേഷം കുറച്ചു കാലം ഡൽഹിയിൽ സംഘത്തിന്റെ ചുമതലകൾ വഹിച്ചിരുന്നു.
ജനം ടി.വി സിഇഒ, അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കോഡിനേറ്റർ, കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി, തൊടുപഴ സരസ്വതി സ്കൂൾ അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. ശബരിമലയിലെ ആചാരസംരക്ഷകരിൽ മുൻനിരക്കാരനായിരുന്നു അദ്ദേഹം.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ മാരകമായ അണുബാധ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു .സംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 4 ന് കുമാരമംഗലത്തെ വീട്ടുവളപ്പിൽ നടക്കും .
Discussion about this post