കൂടത്തായി കൊലപാതക പരമ്പര കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളേയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. മുഖ്യ പ്രതിയായ ജോളി ജോസഫടക്കം മൂന്ന് പ്രതികളേയും ആറ് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.11 ദിവസത്തെ കസ്റ്റഡി അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ആറുദിവസത്തെ കസ്റ്റഡിയാണ് ആദ്യഘട്ടത്തില്‍ കോടതി അനുവദിച്ചിരിക്കുന്നത്.
താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റിന്റേതാണ് ഉത്തരവ്. കേസ് ഇനി 16-ാം തിയതി പരിഗണിക്കും. പ്രതികള്‍ നല്കിയ ജാമ്യാപേക്ഷയും അന്ന് തന്നെ പരിഗണിക്കും. പോലീസിന്റെ ഭാഗത്ത് നിന്നോ മറ്റോ പരാതികള്‍ ഉള്ളതായി പ്രതികള്‍ പറഞ്ഞില്ല.
ആദ്യം പ്രജുകുമാറിനേയും പിന്നെ ജോളിയേയുമാണ് കോടതിമുറിയിലെത്തിച്ച് ഇവര്‍ക്ക് ശേഷം ഒരല്പം വൈകിയാണ് മാത്യു കോടതിയിലെത്തിയത്. കോടതിമുറിയില്‍ മാത്യുവും ജോളിയും നിശബ്ദരായി നിന്നപ്പോള്‍ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു പ്രജു കുമാര്‍.
കോടതിയില്‍ നിന്നും ജോളിയെ കസ്റ്റഡിയില്‍ വാങ്ങി ഇന്നു തന്നെ പൊന്നാമറ്റം തറവാട്ടില്‍ കൊണ്ടു പോയി തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം
സംസ്ഥാനത്തിനു പുറത്തുള്ള ഫോറന്‍സിക് വിദഗ്ദ്ധരുടെ ഉപദേശവും കേസന്വേഷണത്തിനായി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. ആറു മരണങ്ങളും വ്യത്യസ്ത കേസായി തന്നെ അന്വേഷിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു
Discussion about this post