ഡല്‍ഹി: എയര്‍സെല്‍-മാക്സിസ് കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിനും മകന് കാര്‍ത്തി ചിദംബരത്തിനും നല്കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിനും മകന് കാര്‍ത്തിക്കും നല്കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചത്. എന്‍ഫോഴ്സ്മെന്റ് സമര്‍പ്പിച്ച അപേക്ഷ കോടതി നാളെ പരിഗണിക്കാന്‍ സാധ്യതയുണ്ട്.
ചിദംബരത്തിനും മകനും ആശ്വാസം നല്കുന്ന പ്രത്യേക കോടതിയുടെ സെപ്റ്റംബര്‍ 5 ലെ ഉത്തരവിനെയാണ് ഇഡി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ ഓഗസ്റ്റ് 21 ന് സിബിഐ അറസ്റ്റ് ചെയ്തതിന് ശേഷം ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് .
Discussion about this post