പയ്യോളിയിൽ കോൺഗ്രസ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം അജ്ഞാതർ തകർത്തു. വ്യാഴാഴ്ച രാത്രി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് കാത്തിരിപ്പ് കേന്ദ്രം തകർത്തത്.സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.
പയ്യോളി പെരിങ്ങത്തുള്ള കോൺഗ്രസ് നേതാവ് നാറാണത്ത് മുഹമ്മദിന്റെ ഒാർമ്മക്കായാണ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്.
റോഡ് വികസനത്തിന്റെ ഭാഗമായി കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. പിന്നീട്, കോൺഗ്രസ്, സി.പി.എം നേതാക്കളും പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഈ തർക്കത്തിൽ പരിഹാരം കാണാതിരിക്കവെയാണ് കാത്തിരിപ്പ് കേന്ദ്രം അജ്ഞാതർ തകർത്തത്.
Discussion about this post