ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മേരി കോമിനു വെങ്കല മെഡൽ.51 കിലോഗ്രാം വിഭാഗത്തിൽ രണ്ടാം സീഡായ തുർക്കി താരത്തോട് പരാജയപ്പെടുകയായിരുന്നു. ഇതോടെ പുരുഷ-വനിതാ ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഏറ്റവുമധികം മെഡലുകൾ നേടിയ താരമെന്ന നേട്ടവും മേരി കോം സ്വന്തമാക്കി.8 മെഡലുകളാണ് മേരി സ്വന്തമാക്കിയത്.
ഏഴു മെഡലുകളുള്ള ക്യൂബൻ പുരുഷ ഇതിഹാസം ഫെലിക്സ് സാവോണിനെയാണ് മേരി പിന്തള്ളിയത്.51 കിലോഗ്രാം വിഭാഗത്തിൽ മേരിയുടെ ആദ്യ മെഡലാണിത്. ഇതുവരെ 48 കിലോഗ്രാം വിഭാഗത്തിലാണ് മേരി മത്സരിച്ചു കൊണ്ടിരുന്നത്.
2007ൽ ഇരട്ടക്കുട്ടികളുടെ അമ്മയായതിനു ശേഷം ഇടിക്കൂട്ടിലേക്ക് തിരികെയെത്തിയ മേരി മൂന്നു തവണ ലോക ചാമ്പ്യനായിരുന്നു.
Discussion about this post