വാണി ജയതേ-ഇന്‍ ഫേസ്ബുക്ക്
മോദി ബീച്ചില്‍ നടത്തിയ പ്ലോഗിങ് അത് ബീച്ച് വൃത്തിയാക്കല്‍ അല്ല .. രാജ്യത്തെ മുഴുവന്‍ സംവിധാനവും അദ്ദേഹത്തിന്റെ സുരക്ഷ ഒരുക്കുവാനും അദ്ദേഹത്തിന് ആവശ്യമായ സൗകര്യങ്ങള്‍ തീര്‍ത്തു കൊടുക്കുവാനും ചുറ്റുമുള്ളപ്പോള്‍, ഒരു പൊടി പോലും അവശേഷിക്കാതെ അദ്ദേഹം നടക്കുന്ന പാതകള്‍ മുഴുവന്‍ വൃത്തിയാക്കി ചുവന്ന പരവതാനി വിരിക്കുവാന് കഴിയും.. പിന്നെ എന്താണ്?
അതൊരു സന്ദേശമാണ്, കോടിക്കണക്കിന് ജനങ്ങളില്‍ എത്തിക്കാനുള്ള ഒരു സന്ദേശം. അതിന്റെ മാറ്റങ്ങള്‍ ഗ്രാസ് റൂട്ട് ലെവലില്‍ കാണാന്‍ കഴിയും. ഇതിലൂടെ അദ്ദേഹത്തെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ജനകോടികള്‍ക്ക് അനുകരിക്കാനുള്ള ഒരു മാതൃകയായി അദ്ദേഹം തന്നെ അവര്‍ക്ക് മുന്നില്‍ എത്തുന്നത്. അത് മനസ്സിലാക്കാനുള്ള കഴിവില്ലാത്തത് കൊണ്ടൊന്നുമല്ല.. എന്തിനും ഏതിനും അദ്ദേഹത്തെ വിമര്‍ശിക്കണം എന്ന് നയമുള്ള ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന മനോരോഗങ്ങള്‍ ആണ് അതിനെതിരെ വെറുപ്പിന്റെ ഭാഷയുമായി എത്തുന്നത്.
https://www.facebook.com/permalink.php?story_fbid=695454420941441&id=100014306676361
Discussion about this post