‘ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ’ എന്ന സുരേഷ് ഗോപിയുടെ മാസ് ഡയലോഗായിരുന്നു എറണാകുളത്ത് താരത്തിന്റെ പ്രചാരണം കണ്ട കുട്ടി ആരാധകന്റെ മനസിലുണര്‍ന്നത്. വൈകാതെ ഇത് മനസില്‍ വച്ച് രണ്ടും കല്പിച്ച് അവനത് സുരേഷ് ഗോപിയോട് ചോദിക്കുകയും ചെയ്തു. എറണാകുളം അങ്ങെടുക്കുവോ? എന്നായിരുന്നു സ്കൂള്‍ വിദ്യാര്‍ഥിയുടെ ചോദ്യം. ഉടന്‍ വന്നു താരത്തിന്റെ മാസ് മറുപടി: ‘എറണാകുളം മാത്രമല്ല, കേരളം മുഴുവന്‍ ഞങ്ങള്‍ ഇങ്ങെടുക്കുവാ.’
എറണാകുളത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി സിജി രാജഗോപാലിന്റെ പ്രചാരണത്തിനായി എത്തിയതായിരുന്നു സുരേഷ് ഗോപി. നികത്തില്‍ കോളനി സന്ദര്‍ശനത്തിലൂടെയാണ് സുരേഷ് ഗോപി പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്നു തേവര കോളജിലെത്തി പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ്. സുരേഷിന് വേണ്ടിയും താരം പ്രചാരണം നടത്തി. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയതിന്റെ പേരില്‍ ആദ്യഘട്ടത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംഭവത്തിലും താരം അഭിപ്രായ പ്രകടനം നടത്തി. ബിഹാറില്‍ ചിലര്‍ക്കെതിരെ കേസെടുത്തതില്‍ കേരളത്തിലുള്ളവര്‍ക്ക് അകാരണമായ പ്രശ്നങ്ങളാണെന്നും സുരേഷ് ഗോപി പരിഹസിച്ചു.
Discussion about this post