കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും ഒരു ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടു. നാദിയ ജില്ലയില്‍ പ്രാദേശിക ബിജെപി നേതാവിനെ ചിലര്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഹരലാല ദേബ്നാഥാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പലചരക്ക് കടയ്ക്ക് മുന്നില്‍ വെച്ച് ദേബ്നാഥിന് വെടിയേല്‍ക്കുകയായിരുന്നു. ഭാര്യയ്ക്കൊപ്പം രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ കടയിലെത്തിയ രണ്ട് പേര് പലഹാരം ആവശ്യപ്പെട്ടു. രണ്ട് പാക്കറ്റ് വാങ്ങിയ ശേഷം തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. അഞ്ച് ദിവസത്തിനുള്ളില്‍ ഒന്‍പത് ബിജെപി പ്രവര്‍ത്തകരാണ് ബംഗാളില്‍ കൊല്ലപ്പെട്ടത്. ആര്‍എസ്എസ് നേതാവും, ഗര്‍ഭിണിയായ ഭാര്യയും മകനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണങ്ങള്‍ നടക്കുന്നത്. ദുര്‍ഗ്ഗാപൂജ നടക്കുന്നതിനിടെ ഒരു ബിജെപി പ്രവര്ത്തകന് വെടിയേറ്റിരുന്നു. ഇയാള്‍ അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post