എഐസിസി കാഷ്യർ ആയ മലയാളി ജീവനക്കാരൻ മാത്യു വർഗീസിന്റെ വീട്ടിലെ റെയ്ഡിന് കോൺഗ്രസ് നേതാക്കളുമായി ബന്ധമെന്ന് സൂചന. എഐസിസി ട്രഷറർ അഹമ്മദ് പട്ടേലിന്റെ മകനെതിരായ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടന്നതായാണ് വിവരം. മാത്യു വർഗീസിന് അഹമ്മദ് പട്ടേലുമായി അടുത്ത ബന്ധമാണുള്ളത്.
എഐസിസി ആസ്ഥാനത്തെ സാമ്പത്തിക ഇടപാടുകൾ കൂടാതെ അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലുമായി ബന്ധപ്പെട്ട സ്റ്റെർലിംഗ് ബയോടെക് ബാങ്കിംഗ് തട്ടിപ്പ് സംബന്ധിച്ച് അന്വേഷണവും ഉണ്ടായെന്നാണ് വിവരം. അഹമ്മദ് പട്ടേൽ കോൺഗ്രസ് ട്രഷററായപ്പോൾ അദ്ദേഹത്തിന്റെ സഹായിയായി കോൺഗ്രസ് ആസ്ഥാനത്ത് മാത്യു വർഗീസ് പ്രവർത്തിച്ചിരുന്നു. രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ ചില ബാങ്ക് അക്കൗണ്ട് വിവരങ്ങളും രേഖകളും ആദായനികുതി വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.
ഏകദേശം 40 വർഷത്തിലേറെയായി എഐസിസി ആസ്ഥാനത്തെ സാമ്പത്തിക വിഭാഗത്തിന്റെ ചുമതലക്കാരനാണ് മാത്യു വർഗീസ്.
Discussion about this post