മോസ്കോ:ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി മെഡല്‍. ഫൈനലില്‍ റഷ്യയുടെ എകതെരീന പാല്‍ചേവയാണ് മഞ്ജുവിനെ തോല്പിച്ചത്. 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ തോല്‍വി പിണഞ്ഞതോടെ അരങ്ങേറ്റ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടാനുള്ള മഞ്ജുവിന്റെ സ്വപ്നം പൊലിഞ്ഞു.
A silver in a world championship on a debut camapign is a great feat.
Manju Rani rounds up her campaign at the women’s world boxing championships with a silver medal after a runners-up finish in 48 kg. @KirenRijiju congratulates the young boxer. pic.twitter.com/O44Vhp0rT4— Office of Kiren Rijiju (@RijijuOffice) October 13, 2019
മുന്‍ ലോകചാമ്പ്യന് മേരി കോമിന് കഴിഞ്ഞ ദിവസം വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ഈ ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് പത്തൊന്‍പതുകാരിയായ മഞ്ജു. ജമുന ബൊറോ, ലവ്ലിന ബെഗോഹെയ്ന്‍ എന്നിവരാണ് വെങ്കലം നേടിയ മറ്റ് ഇന്ത്യന്‍ വനിതാ ബോക്സര്‍മാര്‍.
Discussion about this post