ഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളുമായി സംവദിക്കുന്ന ലോകനേതാക്കളില്‍ ഒരാളാണ് നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്‍സ്റ്റാഗ്രാമില്‍ 30 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. ട്വിറ്ററില്‍ ആകട്ടെ 50 ലക്ഷത്തിലധികമാണ് മോദിയുടെ ഫോളോവേഴ്സ്.
ഇതോടെ, ഫോട്ടോ പങ്കിടല്‍ അപ്ലിക്കേഷന്‍ ആയ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോക നേതാക്കളില്‍ ഒരാളായി മോദി എത്തി .
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിലവില്‍ 14.9 ദശലക്ഷം ഫോളോവേഴ്സും മുന്‍ഗാമിയായ ബരാക് ഒബാമയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 24.8 ദശലക്ഷം ഫോളോവേഴ്സുമുണ്ട്.
.ഇത് അദ്ദേഹത്തിന്റെ ജനപ്രീതിയുടെയും യുവാക്കളുമായി ബന്ധപ്പെടുന്നതിന്റെയും മറ്റൊരു തെളിവാണ്,’ ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ ട്വീറ്റില്‍ കുറിച്ചു.
ട്വിറ്ററില്‍, പ്രധാനമന്ത്രിക്ക് നിലവില്‍ 50.7 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്, ഇപ്പോള്‍ മൈക്രോ ബ്ലോഗിങ് സൈറ്റിലെ ലോകനേതാക്കള്‍ക്കിടയിലും മോദി മുന്നിലുണ്ട്. 65.7 ദശലക്ഷം ഫോളോവേഴ്സുള്ള ട്രംപിനെക്കാള്‍ അല്പം പിന്നില്‍ ആണ് നരേന്ദ്രമോദി.109 ദശലക്ഷത്തിലധികം അക്കൗണ്ടുകളുമായി ഒബാമയാണ് മൈക്രോ ബ്ലോഗിങില്‍ ഒന്നാം സ്ഥാനത്ത്.
ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ മോഡി വളരെ സജീവമാണ്, വിവിധ സ്ഥലങ്ങളിലെ പ്രസംഗത്തിന്റ ചിത്രങ്ങള്‍ അദ്ദേഹം യാത്ര ചെയ്ത
സ്ഥലങ്ങള്‍, കണ്ടുമുട്ടിയ ആളുകള്‍ എന്നിവയെല്ലാം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.
കഴിഞ്ഞ വര്‍ഷം നടന്ന ഒരു അന്താരാഷ്ട്ര സര്‍വേയില്‍ ലോകത്തെ മികച്ച മൂന്ന് നേതാക്കളില്‍ പ്രധാനമന്ത്രി മോദിയും ഉള്‍പ്പെടുന്നുണ്ട്.
ഗാലപ്പ് ഇന്റര്‍നാഷണലിന്റെ വാര്‍ഷിക സര്‍വേയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോള നേതാക്കളില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു .സര്‍വേയില്‍ ഒന്നാം സ്ഥാനം ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും ആണ് .
50 രാജ്യങ്ങളിലായി നടത്തിയ സര്‍വേയില്‍ ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, ഇസ്രയേലിന്റെ ബെഞ്ചമിന്‍ നെതന്യാഹു എന്നിവരെക്കാള്‍ മുന്നിലായിരുന്നു മോദിയുടെ സ്ഥാനം.
Discussion about this post