വിശ്വരാജ് വിശ്വ-
In Facebook
ഇന്ത്യയുടെ ഫൈറ്റര്‍ ജെറ്റ് Sukhoi 30 Mki യില്‍ ഇനി ഇസ്രായേല്‍ നിര്‍മ്മിത Spice 2000 ബങ്കര്‍ ബസ്റ്റര്‍ ലേസര്‍ ഗൈഡഡ് മിസൈലും …
ബാലക്കോട്ടില്‍ പാകിസ്ഥാന് ഭീകരരുടെ താവളത്തില്‍ തീമഴ വര്‍ഷിച്ച ഇസ്രായേല്‍ നിര്‍മ്മിത Spice 2000 ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ ആയ മള്‍ട്ടി റോള്‍ എയര്‍ സുപ്പീരിയോറിറ്റി യുദ്ധവിമാനം ആയ സുഖോയി 30 യില്‍ വരുന്നതോടെ കുതിരക്ക് കൊമ്പ് കൊടുത്തത് പോലെ ആവും.
ബാലാക്കോട്ടില്‍ ആക്രമണം നടത്തിയ 12 മിറാജ് യുദ്ധവിമാനങ്ങളില്‍ നിന്നും ഇന്ത്യ തൊടുത്തത് Spice ന്റെ Penterator Version ആയിരുന്നു എങ്കില്‍ സുഖോയില്‍ അതോടൊപ്പം വരുന്നത് Bunker Buster കൂടി ആണ്.. ബാലക്കോട്ടില്‍ Penterator വേര്‍ഷന്‍ മേല്‍ക്കൂര ഒരു ഹോള്‍ പോലെ തുളച്ചു അകത്തു കയറി 7080 കിലോ സ്ഫോടക വസ്തുക്കള്‍ explod ചെയ്തു എങ്കില്‍ ബങ്കര്‍ ബസ്റ്റര്‍ ടാര്‍ഗറ്റ് ചെയ്യുന്നത് കെട്ടിടങ്ങള്‍ ബങ്കറുകള്‍ എന്നിവയാണ്. Mark 84 warhead ആവും ഉപയോഗിക്കുക…
ബാലക്കോട്ടില്‍ 12 മിറാജ് യുദ്ധവിമാനങ്ങള്‍ പാകിസ്ഥന് താവളങ്ങള്‍ ആക്രമിക്കുമ്പോള്‍ സുഖോയി 30 mki എന്ന നമ്മുടെ എയര്‍ സുപ്പീരിയോറിറ്റി മലറ്റിറോള് യുദ്ധവിമാനങ്ങള്‍ 6 എണ്ണം ആകാശത്തു standby ആയിരുന്നു. പാക്കിസ്ഥാന് വ്യോമസേനയുടെ ഒരു പ്രത്യാക്രമണം ഉണ്ടായാല്‍ , ഒരു ഡോഗ് ഫൈറ്റ് ടൈല്‍ ചേസില്‍, അവിടെ ആക്രമണം നടത്തിയ മിറാജിനെ പിന്തുടര്ന്നാല് പാകിസ്ഥാന്റെ F16 നു നേരിടേണ്ടി വരിക ഇന്ത്യന്‍ സുഖോയി വിമാനങ്ങള്‍ ആയിരുന്നേനെ… 6 + 6 മിറാജുകള് ആക്രമണം നടത്തി തിരികെ സുരക്ഷിതമായി ബേസില്‍ എത്തിയ ശേഷമാണ് സുഖോയി പിന്‍വാങ്ങിയത്.
റാഫേല്‍ യുദ്ധവിമാന സ്ക്വഡ്രന് കൂടി ഇന്ത്യന്‍ വ്യോമസേനയില്‍ എത്തുന്നതോടെ എക്കാലത്തെയും അപകടരമായ കോംബോ ആവും സുഖോയി 30 mki യും റാഫേലും അടങ്ങുന്ന ഇന്ത്യന്‍ combat fighter jets അടങ്ങുന്ന വ്യോമസേന.
Discussion about this post