കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞു 19,080 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,385 രൂപയിലെത്തി.കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ സ്വര്‍ണത്തിന്റെ ഏറ്റവും താഴ്ന്ന വിലയാണിത്. ഇതിനെത്തുടര്‍ന്ന് ജ്വല്ലറികളിലും മറ്റും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്
വില വീണ്ടും കുറഞ്ഞേക്കുമെന്ന കണക്കുകൂട്ടല്‍ വ്യാപാര തോതിനെ പ്രതികൂലമായി ബാധിച്ചു. കര്‍ക്കടകത്തില്‍, സ്വര്‍ണ വ്യാപാരം പൊതുവെ കുറവാണ്. ഓഗസ്റ്റില്‍ വിവാഹ, ഉല്സവകാലമാകുന്നതോടെ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയുണ്ട്. അമേരിക്ക പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന വിശ്വാസത്തില്‍, ഡോളര്‍ ശക്തമായത്, സ്വര്‍ണത്തിനു തിരിച്ചടിയായി. സ്വര്‍ണം സുരക്ഷിതമായ നിക്ഷേപമെന്ന നിലയിലും തിളക്കം കുറഞ്ഞു. ചൈന സ്വര്‍ണം വില്‍ക്കുന്നുവെന്ന വാര്‍ത്തയാണ് വിപണിയെ ബാധിച്ച മറ്റൊരു ഘടകം.
എന്നാല്‍ സ്വര്‍ണത്തിന്റെ വിലയിടിഞ്ഞതോടെ സ്വര്‍ണപ്പണയ ബിസിനസ് മേഖല ആശങ്കയിലാഴ്ന്നിരിക്കുകയാണ്. സ്വര്‍ണ ഈടായി വാങ്ങി കടം കൊടുത്ത സ്ഥാപനങ്ങളെല്ലാം ഇടപാടുകാരോടു വായ്പ്പത്തുകയുടെ പാതിയെങ്കിലും ഉടന്‍ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്വര്‍ണത്തിന്റെ വില ഇനിയും ഇടിയുകയാണെങ്കില്‍ ഈടിന്റെ മൂല്യത്തിന്മേലുള്ള അനുപാതം താഴുമെന്നും സ്വര്‍ണപ്പണയ ബിസിനസ് മേഖല അറിയിച്ചു.
Discussion about this post