പത്തനാപുരം: മുന്നോക്കവിഭാഗത്തിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന സിപിഎം സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്റെ പ്രസ്താവനക്കെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി. വെളളാപ്പളളി നടേശന്. തിരഞ്ഞെടുപ്പ് സമയത്ത് നല്കുന്ന വാഗ്ദാനമെന്നതിനപ്പുറം, ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ ഒരു നിലപാടും എസ്എന്‍ഡിപി യോഗത്തിനില്ല. രാഷ്ട്രീയമായ അഭിപ്രായങ്ങള്‍ പറയുന്നത് പിന്തുണയായി കരുതേണ്ടതില്ല. എല്ലാ മുന്നണികളോടും ഒരേ നിലപാട് സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാലായില്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണ്. എന്നാല്‍ ഇപ്പോള്‍ ആരെയും പിന്തുണയ്ക്കുന്നില്ലന്നും വെളളാപ്പളളി പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ തീപാറുന്ന ത്രികോണ മത്സരമാണ് എല്ലായിടത്തുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
ഇതിനിടെ മുന്നോക്ക വിഭാഗത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന കോടിയേരിയുടെ പ്രസ്താവനക്കെതിരെ എന്‍എസ്എസും രംഗത്തെത്തി. ദേവസ്വം ബോര്‍ഡുകളിലെ മുന്നോക്ക സംവരണം ഇനിയും നടപ്പാക്കിയില്ല. മന്നം ജയന്തി അവധിയാക്കണമെന്ന ആവശ്യം പോലും നടപ്പാക്കിയില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. ശരിദൂരം എന്ന എന്‍എസ്എസ് നിലപാട് ശരിയാണ്. അതില്‍ നിന്ന് ഇനി പിന്നോട്ടില്ലെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി
Discussion about this post