ഡല്‍ഹി:ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യ എതിരാളി ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്‌രിവാളുമാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് തുടക്കമിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ തന്നെ നേരിട്ട കെജ്‌രിവാളിനെതിരെ മൗനം പാലിച്ച മോഡിയാണ് ഇന്ന് ശക്തമായ ഭാഷയില്‍ തിരിച്ചടിക്കുന്നത്. അരാജകവാദിയാണെന്ന് സ്വയം പറയുന്ന നേതാവിനെങ്ങനെ ഭരണാധികാരിയാകാന്‍ കഴിയുമെന്ന് മോഡി ചോദിച്ചു. രാം ലീല മൈതാനിയില്‍ നടക്കുന്ന അഭിനന്ദന്‍ റാലിയിലാണ് മോഡിയുടെ വിമര്‍ശനം.
അരാജവാദികള്‍ മാവോയിസ്റ്റുകളാണ്,അവര്‍ക്കെങ്ങനെ ഭരിക്കാന്‍ കഴിയും. ഡല്‍ഹിക്ക് വേണ്ടത് സത്ഭരണമാണ്. അല്ലാതെ അരാജകത്തമല്ല. സ്വയം അരാജകവാദിയാണെന്ന് പറയുന്ന ഒരു രാഷ്ട്രീയക്കാരനെ മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടോ? അവരുടെ പാര്‍ട്ടി അപവാദപ്രചരണം കൊണ്ട് സൃഷ്ടിച്ചിരിക്കുന്നതാണ്. ജനങ്ങള്‍ക്കറിയാം അവര്‍ക്കുള്ള സ്ഥാനം എവിടെയാണെന്ന് അത് അവര്‍ത്തന്നെ ചൂണ്ടിക്കാണിക്കും. വോട്ട് പാഴാക്കിയ ആം ആദ്മി പാര്‍ട്ടിയെ ജനങ്ങള്‍ പാഠം പഠിപ്പിക്കും. ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കുമെന്ന് അവര്‍ കുപ്രചരണം നടത്തുന്നു. തെരുവില്‍ പ്രകടനം നടത്തുന്ന പാര്‍ട്ടിക്ക് ആ ജോലി തന്നെ തുടരുന്നതാണ് നല്ലതെന്നും മോഡി പരിഹസിച്ചു.
ബി.ജെ.പിക്ക് മാത്രമേ ഡല്‍ഹിയില്‍ മികച്ച ഭരണം നല്‍കാന്‍ കഴിയു. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കും. ഏതു കമ്പനിയില്‍ നിന്ന് വൈദ്യുതി സ്വീകരിക്കണമെന്ന് നിശ്ചയിക്കാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന ആദ്യ സംസ്ഥാനവും ഡല്‍ഹിയായിരിക്കും. മൊബൈല്‍ പോര്‍ട്ടബിലിറ്റി പോലെ വൈദ്യുതി പോര്‍ട്ടബിലിറ്റിയും ഡല്‍ഹിക്ക് ലഭിക്കും. വൈദ്യുതി മേഖലയെ ഡല്‍ഹി മികച്ചതാക്കും. അഴിമതി പൂര്‍ണ്ണമായും തുടച്ചുനീക്കുന്ന നടപടി, മേല്‍ത്തട്ടില്‍ നിന്ന് തന്നെ താന്‍ സ്വീകരിച്ചു കഴിഞ്ഞു.
ഇതിനകം തന്നെ ബി.ജെ.പി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കൂം ബാങ്ക് സൗകര്യം പര്യാപ്തമാക്കി. ഡല്‍ഹിയില്‍ മാത്രം 19.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. തന്റെ സര്‍ക്കാര്‍ പാവങ്ങളോടും പ്രതിപത്തതയുള്ള സര്‍ക്കാരാണ്.
ബി.ജെ.പി വിജയത്തിന്റെ പാതയിലാണ്. ജമ്മു കശ്മീരില്‍ ചരിത്ര വിജയമാണ് പാര്‍ട്ടി നേടിയത്. ഡല്‍ഹി ജനതയുടെ ഭാവമാണ് രാജ്യത്തിന്റെ ഭാവം. കോണ്‍ഗ്രസ് ഭരിച്ച കാലത്ത് ഡല്‍ഹിയെ പൂര്‍ണ്ണമായും അവഗണിച്ചു. കോണ്‍ഗ്രസിന്റെ കാലത്ത് ഏതെങ്കിലും ദരിദ്രനെ ബാങ്കില്‍ കണ്ടിട്ടുണ്ടോ? അവര്‍ ബാങ്ക് സൗകര്യം സമ്പന്നര്‍ക്കു മാത്രമാക്കി. അവ അഴിമതിയുടെ കേന്ദ്രങ്ങളായി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നയ രഹിതമായ ഭരണമാണ് ഡല്‍ഹി കണ്ടത്. രാഷ്ട്രീയത്തിനല്ല, വികസനത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. തനിക്ക് ഒരവസരം നല്‍കിയാല്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ 2022നുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മോഡി പറഞ്ഞു.
ഉജ്വല വിജയം നേടിയ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അഭിനന്ദിക്കുന്നതിനു വേണ്ടിയാണ് ഡല്‍ഹിയില്‍ അഭിനന്ദന്‍ റാലി സംഘടിപ്പിച്ചത്. ഡല്‍ഹി തിരിച്ചുപിടിക്കാന്‍ താന്‍ തന്നെ പ്രചരണത്തിനു മുന്നില്‍ നില്‍ക്കുമെന്ന സൂചനയും മോഡി നല്‍കി.
Discussion about this post