ചണ്ഡിഗഡ്: തന്ത്രപ്രധാനമേഖലകളില്‍ 1,000 അടി താഴ്ചയില്‍ താഴെ പറക്കുന്ന ഡ്രോണുകള്‍ വെടിവച്ചിടാന്‍ സുരക്ഷാ സേനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയേക്കും .പഞ്ചാബിലെ ഇന്തോ-പാകിസ്ഥാന് അതിര്‍ത്തിയില്‍ ഒന്നിലധികം ഡ്രോണുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ആണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കുന്ന 1,000 അടിയിലും താഴെ പറക്കുന്ന ഡ്രോണുകള്‍ വെടിവയ്ക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. 1,000 അടിക്ക് മുകളില്‍ പറക്കുന്ന ഡ്രോണുകള്‍ക്ക് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്.കേന്ദ്രസര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് തീരുമാനം
ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ഔദ്യോഗിക ഉത്തരവുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യ-പാകിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തിയിലെ ഫിറോസ്പൂര്‍ ജില്ലയില്‍ കഴിഞ്ഞയാഴ്ചയും ഒരു പാകിസ്ഥാന് ഡ്രോണ്‍ കണ്ടെത്തിയിരുന്നു. ഒക്ടോബര്‍ 8, 9 തീയതികളിലും പ്രദേശത്ത് പാകിസ്ഥാന് ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു .
സംഭവത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച നടന്ന പതാക യോഗത്തില്‍ പാകിസ്ഥാന് റേഞ്ചേഴ്സുമായി ബി.എസ്.എഫ് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തതാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പഞ്ചാബില്‍ അഞ്ച് എകെ 47 റൈഫിളുകള്‍, പിസ്റ്റളുകള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍, സാറ്റലൈറ്റ് ഫോണുകള്‍ എന്നിവ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു .ഡ്രോണുകള്‍ ഉപയോഗിച്ചാണ് പാക്കിസ്ഥാന് ഭീകരര്‍ക്ക് ആയുധങ്ങള്‍ കൈമാറുന്നത്. ഡ്രോണുകളില്ജിപിഎസ് ഉപകരണം ഘടിപ്പിക്കുകയും പത്ത് കിലോഗ്രാം വരെ ഭാരം വഹിക്കുകയും ചെയ്യാം. നിലത്തുനിന്ന് 500 മീറ്റര്‍ ഉയരത്തില്‍ ആണ് ഇവ പറക്കുന്നത്.
Discussion about this post