റഫാൽ വിമാനം ഏറ്റുവാങ്ങിയപ്പോൾ ശാസ്ത്ര പൂജ നടത്തിയ ഹിന്ദു വിശ്വാസത്തെ പരിഹസിച്ച് മജ്ലിസ് ഇ ഇത്തെഹാദുല്‍ മുസ്ലിമീൻ തലവൻ അസദുദ്ദീന്‍ ഒവൈസി. പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗ് നാരങ്ങ ഉപയോഗിച്ചതിനെയടക്കമാണ് ഒവൈസി പരിഹസിച്ചത്. ഒവൈസിയുടെ പ്രസ്താവന വിവാദമായിട്ടുണ്ട്.
”സർബത്തുണ്ടാക്കി ആളുകൾക്ക് നൽകാൻ നമ്മൾ ഉപയോഗിക്കുന്ന നാരങ്ങ അദ്ദേഹം പ്രാർത്ഥനയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നു”വെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. മുംബൈയിൽ ഒരു യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഒവൈസി.
ഒക്ടോബർ 21 ന് നടക്കാനിരിക്കുന്ന മുംബൈ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഒവൈസി മുംബൈയിലെത്തിയത്.
ഫ്രാൻസിൽ നിർമ്മിച്ച യുദ്ധവിമാനം ഒക്ടോബർ 9ന് ഇന്ത്യക്ക് കൈമാറുന്നതിനിടെയാണ് രാജ്നാഥ് സിംഗ് ശാസ്ത്ര പൂജ നടത്തിയത്.ഹിന്ദു ആചാരപ്രകാരമുളള ഈ ആയുധ പൂജയെയാണ് ഒവൈസി പരിഹസിച്ചത്.
Discussion about this post