ഇന്ത്യയുമായി യുഎസിന് വ്യാപാര തര്‍ക്കമില്ലെന്ന് പീയൂഷ് ഗോയല്കേന്ദ്ര എനര്‍ജി ഫോറത്തില്‍ സംസാരിക്കവെ ആണ് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ”ഞങ്ങള്‍ക്ക് യുഎസുമായി തര്‍ക്കമൊന്നുമില്ല. യുഎസുമായി ചില അഭിപ്രായ ഭിന്നതയുണ്ടന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
ഇന്ത്യയും യുഎസുമായി വ്യാപാര തര്‍ക്കങ്ങളൊന്നുമില്ലെന്നും, ഉഭയകക്ഷി വ്യാപാര സാധ്യതകള്‍ കൂടുതലാണെന്നും വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
അതേസമയം ആരോഗ്യപരമായ ഉഭയകക്ഷി ബന്ധം പുലര്‍ത്തുന്നതിനും ഏതൊരു ബന്ധത്തിലും ചെറിയ അനിശ്ചിതത്വം നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎസ് കമ്പനികളുടെ നിക്ഷേപത്തിന് ഇന്ത്യയില്‍ വലിയ സാധ്യതയുണ്ടെന്നും പീയൂഷ് ഗോയല്‍ വ്യക്തമാക്കി.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമിഡീസ് ഇറക്കുമതിക്ക് ആന്റി ഡംപിംഗ് തീരുവ ചുമത്തിയ തീരുമാനത്തിനെതിരെ ഫോറത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് ഒരു അര്‍ദ്ധജുഡീഷ്യല്‍ ബോഡിയാണെന്നും അവരുടെ തീരുമാനങ്ങള്‍ക്ക് സര്‍ക്കാരുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് പാദങ്ങള്‍ ഒഴികെ അഞ്ച് വര്‍ഷത്തേക്ക് ആഭ്യന്തര സമ്പദ്വ്യവസ്ഥ മികച്ച പ്രകടനം കാഴ്ചവച്ചതായി പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി.
Discussion about this post