‘ആങ് ലീ സംവിധാനം ചെയ്ത ലൈഫ് ഓഫ് പൈക്ക് ശേഷം താന്‍ തിയറ്ററില്‍ പോയി കാണുന്ന ചിത്രമാണ് ബാഹുബലി’യെന്ന് എ ആര് റഹ്മാന്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇന്ത്യന്‍ സംഗീത വിസ്മയത്തിന്റെ പുകഴ്ത്തല്‍. ഇന്ത്യന്‍ മാസ്റ്റര്‍പീസായ ബാഹുബലി എന്ന ചിത്രം തിയറ്ററില്‍ പോയി കാണാന്‍ തന്നെ നിര്‍ബന്ധിതനാക്കുകയായിരുന്നുവെന്നും സിനിമ മികച്ച അനുഭവമാണ് സമ്മാനിച്ചതെന്നും റഹ്മാന് പറയുന്നു.
ഇതുമാത്രമല്ല, ഇതിനപ്പുറവും നമുക്ക് ചെയ്യാന്‍ കഴിയുമെന്നും ഈ സിനിമ തെളിയിക്കുന്നതായും റഹ്മാന് പറയുന്നു. നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ സംഗീതം നല്‍കിയിട്ടുള്ള എ ആര് റഹ്മാന്റെ വാക്കുകള്‍ക്ക് ബാഹുബലി ടീം നന്ദിപ്രകടനവും നടത്തി. നാന്നൂറ് കോടി രൂപ കളക്ട് ചെയ്ത് ബാഹുബലി ഇന്ത്യയിലെ ഏറ്റവും വരുമാനം നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ മുന്നിലാണ്.
Discussion about this post