ഡൽഹിയിൽ നിന്ന് കാബൂളിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനത്തെ പാക്ക് യുദ്ധവിമാനങ്ങൾ തടഞ്ഞതായി റിപ്പോർട്ട്്. 120 യാത്രക്കാരുമായി സെപ്റ്റംബർ 23-ന് ഡൽഹിയിൽ നിന്ന് കാബൂളിലേക്ക് പോയ വിമാനത്തെയാണ് തടഞ്ഞത്.പാക്ക് വ്യോമാതിർത്തിയിൽ വച്ച് തടഞ്ഞുവെന്നാണ് ഡി.ജി.സി.എ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്പൈസ് ജെറ്റ് വിമാനത്തോട് താഴ്ന്നുപറക്കാൻ പാക്ക് ആവശ്യപ്പെട്ടു. സ്പൈസ് ജെറ്റ് വിമാനത്തിന്റെ പിൻവശത്തെ നമ്പറുകളും എഴുത്തുകളുമാണ് ആശയക്കുഴപ്പമുണ്ടാവാൻ കാരണമായതെന്നാണ് വിശദീകരണം. ഇതിനിടെ, സ്പൈസ് ജെറ്റിലെ പൈലറ്റുമാരും പാക്ക് യുദ്ധവിമാനങ്ങളിലെ പൈലറ്റുമാരും ആശയവിനിമയം നടത്തി.
സ്പൈസ് ജെറ്റിന്റേത് യാത്രാവിമാനമാണെന്ന് മനസിലാക്കിയതോടെ വിമാനത്തെ പറക്കാൻ അനുവദിക്കുകയായിരുന്നു അഫ്ഗാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് വരെ പാക്ക് യുദ്ധവിമാനങ്ങൾ അകമ്പടി സേവിക്കുകയും ചെയ്തു.അതേസമയം, സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഡി.ജി.സി.എ. അധികൃതരും, സ്പൈസ് ജെറ്റും തയ്യാറായിട്ടില്ല.
Discussion about this post