മലയാള സിനിമയിൽ ബാലതാരമായി അഭിനയിക്കുന്ന നടന്റെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് സൃഷ്ടിച്ച് യുവനടിമാര്‍ക്ക് സന്ദേശം അയച്ച യുവാവ് പോലീസ് പിടിയിൽ. മലയാളസിനിമയിലെ അറിയപ്പെടുന്ന നടിയുടെ സഹോദരൻ കൂടിയായ ബാലതാരത്തിന്റെ പേരുപയോഗിച്ചും ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കിയിട്ടുമായിരുന്നു യുവാവിന്റെ തട്ടിപ്പ്. മലപ്പുറം സ്വദേശിയായ രാഹുൽ എന്ന 22 വയസ്സുകാരനാണ് പോലീസ് പിടിയിലായിരിക്കുന്നത്.
തങ്ങളെ വിളിച്ച് അനാവശ്യം പറയുന്നതായി ഒരു കൂട്ടം നടിമാർ നടിയോട് പരാതി പറയുകയായിരുന്നു. ഫോൺ നമ്പർ പരിശോധിച്ച നടി ഇത് എന്റെ അനിയൻ അല്ലെന്ന് മറുപടി നൽകി. തുടർന്ന് ബാലനടന്റെ അച്ഛൻ കണ്ണൂർ എസ്.പിക്ക് പരാതി നൽകി. കേസ് ടൗൺ പൊലീസിന് കൈമാറി. നമ്പർ അന്വേഷിച്ചതോടെ മലപ്പുറത്തെ ഒരു യുവാവിലെത്തി.
എന്നാൽ ആ വീട്ടിലുണ്ടായിരുന്നത് ശാരീരിക പ്രശ്നമുള്ള ഒരു യുവാവായിരുന്നു. ഇതോടെ കൂടുതൽ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ അവര്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് വീട് മാറിയപ്പോള്‍ സിം കാര്‍ഡ് നഷ്ടമായിരുന്നതായി അറിഞ്ഞു.
ഇതോടെ നമ്പര്‍ പിന്തുടര്ന്ന് തുടങ്ങിയ പോലീസ് മലപ്പുറത്തുള്ള മറ്റൊരു യുവാവിൽ എത്തിച്ചേര്‍ന്നു. 22 വയസ്സുള്ളൊരു യുവാവായിരുന്നു അത്. ബാലനടനെ ഏറെ ഇഷ്ടമുള്ളയാളാണ് താനെന്നും പത്താം ക്ലാസ് തോറ്റുകഴിയുന്ന സമയത്ത് എങ്ങനെയെങ്കിലും സിനിമയിൽ കയറിപ്പറ്റുന്നതിനായാണ് ഇത്തരത്തിൽ സിനിമാക്കാരുമായി ബന്ധം സ്ഥാപിക്കാൻ നോക്കിയതെന്നുമാണ് കാരണമായി യുവാവ് പറഞ്ഞത്.
അന്വേഷണത്തിൽ നിരവധി യുവ നടിമാര്‍ക്കും റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്ന പെൺകുട്ടികള്‍ക്കും ഇയാള്‍ പലപ്പോഴും സന്ദേശം അയച്ചിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അശ്ലീല സന്ദേശങ്ങളല്ല ഇയാൾ അയച്ചിട്ടുള്ളതെന്നും പോലീസ് കണ്ടെത്തി.
Discussion about this post