പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച ഹെലിക്കോപ്റ്ററിന്റെ ചിത്രം പകര്‍ത്തിയ രണ്ടുപേരെ മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയുന്നു. നാഗ്പുര്‍ വിമാനത്താവളത്തില്‍വച്ചാണ് രണ്ടുപേര്‍ കഴിഞ്ഞ ഞായറാഴ്ച ഹെലിക്കോപ്റ്ററിന്റെ ചിത്രം പകര്‍ത്തിയത്.
ഇവരില്‍ ഒരാളുടെ മൊബൈല്‍ ഫോണില്‍നിന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചിത്രങ്ങള്‍ കണ്ടെടുത്തതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനാണ് പ്രധാനമന്ത്രി മോദി മഹാരാഷ്ട്രയിലെത്തിയത്. ബാന്ദ്ര ജില്ലയിലെ സകോളിയിലായിരുന്നു റാലി.
നാഗ്പുര്‍ വിമാനത്താവളത്തില്‍നിന്ന് ഹെലിക്കോപ്റ്ററിലാണ് അദ്ദേഹം റാലി നടക്കുന്ന സ്ഥലത്തേക്ക് പോയത്. ഈ ഹെലിക്കോപ്റ്ററിന്റെ ഫോട്ടോ പകര്‍ത്തിയവരാണ് കുടുങ്ങിയത്. സംഭവത്തെപ്പറ്റി അന്വേഷണം തുടങ്ങിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
Discussion about this post