പശുവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 52 കിലോ ഭാരം വരുന്ന പ്ലാസ്റ്റിക്ക്. തമിഴ്നാട്ടിലെ വേപ്പേരിയിലാണ് സംഭവം. തമിഴ്നാട് വെറ്റിനറി ആന്റ് അനിമല്‍ സയന്‍സിലെ ഡോക്ടര്‍മാരാണ് പശുവിനെ സ്ത്രക്രിയ നടത്തി പ്ലാസ്റ്റിക്ക് പുറത്തെടുത്തത്.
വയറ്റില്‍ പ്ലാസ്റ്റിക്ക് നിറഞ്ഞത് കാരണം ശക്തമായ വേദന അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു പശു. വേദനയെ തുടര്‍ന്ന് പശു അതിന്റെ വയറ്റില്‍ കാലുകള്‍ കൊണ്ട് തൊഴിക്കാറുണ്ട്. ഇതേ തുടര്‍ന്ന് കറവയും കുറഞ്ഞു. 20 ദിവസം മുമ്പാണ് പശു പ്രസവിച്ചത്, മൂന്ന് ലിറ്റര്‍ പാല് മാത്രമാണ് ലഭിച്ചിരുന്നത്.
ഇത് ശ്രദ്ധയില്‍പ്പെട്ട ഉടമസ്ഥന് ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും തുടര്‍ന്ന് പരിശോധനയില്‍ പ്ലാസ്റ്റിക്ക് ആണ് കാരണം എന്ന് മനസിലാക്കി അഞ്ചര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് പശുവിനെ വിധേയമാക്കുകയായിരുന്നു.
Discussion about this post