അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ ആഗോള സാമ്പത്തിക സംഭാവന അമേരിക്കയെ കടത്തിവെട്ടുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ ആഗോള സാമ്പത്തിക സംഭാവന 15.5 ശതമാനമായി ഉയര്‍ന്ന് അമേരിക്കയെ കടത്തിവെട്ടും എന്നാണ് അന്താരാഷ്ട്ര നാണയ നിധി പറയുന്നത്.അടുത്ത അഞ്ച് വര്‍ഷക്കാലത്തേക്ക് ലോകമാകമാനം സാമ്പത്തിക പ്രതിസന്ധി നേരിടും എന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ കണക്കുപ്രകാരം ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടയിലും ഇ്ന്ത്യ മുന്നേറ്റം കൈവരിക്കുമെന്നാണ് വിലയിരുത്തല്‍
അമേരിക്ക എന്നീ രാജ്യങ്ങള്‍ സാമ്പത്തിക വളര്‍ച്ചയില്‍ പുറകോട്ട് പോകും. ലോകത്തിലെ 90 ശതമാനം സമ്പദ്ഘടനകളെയും സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്നും ഈ വര്‍ഷം 3 ശതമാനത്തോളം സാമ്പത്തിക വളര്‍ച്ചയില്‍ കുറവ് സംഭവിക്കുമെന്നും വാര്‍ത്തയുണ്ട്. ചൈന, അടുത്ത അഞ്ച് വര്‍ഷത്തിനിടെ ലോക സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള ചൈനയുടെ സംഭാവനയില് ഏകദേശം 4.4 ശതമാനത്തിന്റെ കുറവാകും ഉണ്ടാകുക. 201819 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 32.7 ശതമാനമാണ്. 13.8 ശതമാനമുള്ള അമേരിക്കയുടെ സംഭാവന 2024ല്‍ 9.2 ശതമാനമായി ചുരുങ്ങും. ലോക സാമ്പത്തിക വളര്‍ച്ചയ്ക്ക് അമേരിക്കയുടെ സംഭാവന ചൈനയേക്കാള്‍ ഏറെ താഴെയാണ്.
3.7 ശതമാനവുമായി ഇന്തോനേഷ്യയും മികച്ച പ്രകടനം പുറത്തെടുക്കും. യു.കെ 2024 ല്‍ പതിമൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും നാണയ നിധി പറയുന്നു. ബ്രെക്സിറ്റ് യു.കെയെ ദോഷകരമായി ബാധിക്കുമെന്നതിനാലാണിത്. നിലവില്‍ ഈ പട്ടികയില്‍ യു.കെയുടെ സ്ഥാനം ഒന്‍പതാണ്. റഷ്യയുടെ സംഭാവന നിലവില്‍ രണ്ടു ശതമാനമാണ്.
സ്പെയിന്, പോളണ്ട് കാനഡ, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ ആദ്യ 20 രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും പുറത്തായിട്ടുണ്ട്.റഷ്യ, ജപ്പാന്, ബ്രസീല്‍,ജര്‍മനി, ടര്‍ക്കി, മെക്സിക്കോ, പാക്കിസ്ഥാന് സൗദി എന്നിവയാണ് ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്കുന്ന പ്രധാന രാജ്യങ്ങള്‍.
Discussion about this post