ഡല്‍ഹി; മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന് കരുത്തേകാന്‍ 3300 കോടി രൂപയുടെ തദ്ദേശീയ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സില്‍ അനുമതി നല്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായുള്ള ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സില്‍ ഇതു സംബന്ധിച്ച് തീരുമാനം എടുത്തതായാണ് റിപ്പോര്‍ട്ട്.
രണ്ട് മൂന്നാം തലമുറ ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളും ടി -72, ടി -90 ടാങ്കുകള്‍ക്കുള്ള സഹായ പവര്‍ യൂണിറ്റുകളും വാങ്ങാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. .
തദ്ദേശീയ പ്രതിരോധ മേഖലയെ ഉയര്‍ത്തുന്നതിന് നിര്‍ണായക സൈനിക ഉപകരണങ്ങള്‍ നല്കുന്ന ആഭ്യന്തര നിര്‍മ്മാതാക്കള്‍ക്ക് പ്രചോദനം നല്‍കുകയാണ് പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്. സൈനിക ഉപകരണങ്ങളുടെ ഇറക്കുമതി കുറയ്ക്കുക എന്നതും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രധാന പദ്ധതിയാണ്.
സ്വാശ്രയത്വം ഉറപ്പുവരുത്തുന്നതിനും പ്രതിരോധ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനും ശക്തമായ ആഭ്യന്തര പ്രതിരോധ വ്യവസായത്തിനായി പ്രതിരോധ സേന ശ്രമിക്കുന്നുണ്ട്.
ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിക്കുന്ന സങ്കീര്‍ണ്ണമായ സൈനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ഇതാദ്യമായാണ് പ്രതിരോധ മന്ത്രാലയം വാഗ്ദാനം ചെയ്യുന്നതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ല്‍ പറഞ്ഞു.
പര്‍വതത്തിനും ഉയര്‍ന്ന ഉയരത്തിലുമുള്ള ഭൂപ്രദേശങ്ങള്‍ക്കായുള്ള ഡിസ്ക്രീറ്റ് ഇലക്ട്രോണിക് വാര്‍ഫെയര്‍ (ഇഡബ്ല്യു) സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നു പുതിയ പദ്ധതിയും ഡിആര്‍ഡിഒ രൂപകല്‍പ്പന ചെയ്യുന്നുണ്ട്.
Discussion about this post