തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ കെ.എം.മാണിക്ക് ധനകാര്യബില്‍ അവതരിപ്പിക്കാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. ഇതിനുശേഷം പ്രതിപക്ഷം നടപടികള്‍ തടസപ്പെടുത്തിയതോടെയാണ് സ്പീക്കര്‍ സഭ പിരിയുന്നതായി അറിയിച്ചത്. മാണി ധനകാര്യബില്‍ അവതരിപ്പിക്കാന്‍ എഴുന്നേറ്റതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. പ്രതിപക്ഷബഹളത്തിനിടെ മാണി അവതരിപ്പിച്ച ധനവിനിയോഗ ബില്‍ പാസാക്കി.
വിജിലന്‍സിനെ ഉപയോഗിച്ച് സര്‍ക്കാര്‍ മാണിയെ വിശുദ്ധനാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ആരോപിച്ചു. ബാറുകാരുടെ കൈയില്‍ നിന്ന് കെ.എം.മാണിയും, കെ.ബാബുവും പണം വാങ്ങിയെന്നുള്ള കാര്യം നാട്ടിലെ കൊച്ചു കുട്ടികള്‍ക്കു വരെ ആറിയാമെന്നും വി.എസ് പരിഹസിച്ചു.
Discussion about this post