അഴിമതിക്കേസിൽ അഴിക്കുളളിൽ കഴിയുന്ന കോൺഗ്രസ് നേതാവ്
ഡികെ ശിവകുമാറിനെ കാണാൻ സോണിയഗാന്ധി തിഹാർ ജയിലിൽ എത്തി. 50 ദിവസം മുൻപാണ് കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.കർണ്ണാടക പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കൂടെ ഉണ്ടായിരുന്നു.
ഐഎൻഎക്സ് മീഡിയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ കഴിഞ്ഞ മാസം സോണിയ സന്ദർശിച്ചിരുന്നു.അഴിമതിക്കേസ് പ്രതികളെ ജയിലിൽ എത്തി സോണിയ സന്ദർശിച്ചതിനെതിരെ പല ഭാഗങ്ങളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. ഡികെ ശിവകുമാറിന്റെ വസതിയിൽ നിന്നും 8.82 കോടി രൂപ ആധായ നികുതിവകുപ്പ് കണ്ടെത്തിയിരുന്നു. ഹവാല ഇടപാടുകളും നികുതി വെട്ടിപ്പും ചൂണ്ടികാണിച്ച് 2018 സെപ്റ്റംബറിൽ നികുതി വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കളളപ്പണം വെളുപ്പിക്കൽ കേസിൽ ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.
Discussion about this post