ഇന്ത്യയോട് മാപ്പ് ചോദിച്ച് അമേരിക്കന്‍ സെനറ്റര്‍ രവി ബത്ര . 2008 നവംബര്‍ 26ന് മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ നിശബ്ദത പാലിച്ചതിന് താന്‍ ഇന്ത്യയോട് ക്ഷമ ചോദിക്കുകയാണെന്ന് ഇന്ത്യൻ- പറഞ്ഞു .പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കനോട് ഉപമിച്ചാണ് അദ്ദേഹം സംസാരിച്ചത് . ലിങ്കനെ പോലെ തന്നെ അനന്യസാധാരണങ്ങളായ തീരുമാനങ്ങൾ നിയമകാര്യങ്ങളിൽ സ്വീകരിക്കുന്നതിൽ മോദി തത്പരനാണെന്ന് രവി ബത്ര പറഞ്ഞു.
കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ആം വകുപ്പ് പിൻവലിച്ചു കൊണ്ട് മോദി നടത്തിയത് അത്തരത്തിലൊരു തീരുമാനമായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിർത്തിയിലെ ഭീകരവാദം തടയുന്നതിനായി ഇന്ത്യ സ്വീകരിക്കുന്ന നടപടികളെയും അദ്ദേഹം പ്രകീർത്തിച്ചു. തെക്കൻ ഏഷ്യയിലെ മനുഷ്യാവകാശം എന്ന വിഷയത്തിൽ ന്യൂയോർക്കിൽ നടന്ന പ്രതിനിധി സഭയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബത്ര.
കാശ്മീർ വിഷയത്തിൽ മോദിയുടെ തീരുമാനം ഉചിതം തന്നെയായിരുന്നു. രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരേ അവകാശം സാധ്യമാക്കുകയാണ് അദ്ദേഹം ചെയ്തത്. അതിന്റെ പേരിൽ ഒരു സംഘർഷവും രാജ്യത്ത് ഉണ്ടായില്ല, പകരം ഭീകരവാദികൾ ഉന്മൂലനം ചെയ്യപ്പെടുകയുണ്ടായതെന്നും ബത്ര പറഞ്ഞു
Discussion about this post