വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കോള്‍ കേരളയില്‍ ഒരു വിഭാഗം കരാര്‍ നിയമനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. കോടതി അനുമതിയില്ലാതെ പുതിയ ജീവനക്കാരെ നിയമിക്കുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്യരുതെന്നാണ് ഉത്തരവ്. സ്കോള്‍ കേരളയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഏതാനും ജീവനക്കാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
സിപിഎം നേതാക്കളുടെ ബന്ധുക്കളെയും പ്രവര്‍ത്തകരെയും കൂട്ടത്തോടെ സ്ഥിരപ്പെടുത്താനായിരുന്നു നീക്കം. ഉപതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വരാനിരിക്കേയാണ് ഹൈക്കോടതി ഉത്തരവ്.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിമിന്റെ സഹോദരി, എസ്.എഫ്.ഐ മുന്‍ തിരുവനന്തപുരം ജില്ല സെക്രട്ടറി, പാര്‍ട്ടി പത്രത്തിലെ ജീവനക്കാരുടെ ഭാര്യമാര്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാര്‍ട്ടി വാര്‍ഡ് കൗണ്‍സിലറുടെ സഹോദരി, സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയുടെ മകന്, ചാല ഏരിയ കമ്മറ്റി അംഗത്തിന്റെ ഭാര്യ, തൃശ്ശൂരില്‍ നിന്നുള്ള പാര്‍ട്ടി അംഗം, തിരുവനന്തപുരം ജില്ലയിലെ ഒരു ബ്രാഞ്ച് സെക്രട്ടറി, 15ഓളം പാര്‍ട്ടി മെംബര്‍മാര്‍ എന്നിവരെ സ്ഥിരപ്പെടുത്താനായിരുന്നു നീക്കം നടന്നത്.
Discussion about this post