കോന്നിയില്‍ ബിജെപി വലിയ മുന്നേറ്റമാണ് ഇത്തവണ കാഴ്ച വച്ചത്. നാല്പതിനായിരത്തോളം വോട്ടുകള്‍ നേടാമെന്ന പ്രതീക്ഷയാണ് ബിജെപി വോട്ടെടുപ്പിന് ശേഷം പങ്കുവച്ചിരുന്നത്. അതിന് അടുത്തെത്തിയ പ്രകടനമാണ് കെ സുരേന്ദ്രന് കാഴ്ച വച്ചത്. 39786 വോട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നേടിയത്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. ആര് അശോക് കുമാര്‍ 16713 വോട്ടാണ് നേടിയിരുന്നത്.കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ നാല്പതിനായിരത്തിലധികം വോട്ട് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ഇവിടെ നിന്ന് നേടിയിരുന്നു. എതാണ്ട് അത്രത്തോളം വോട്ടുകള്‍ നിലനിര്‍ത്താന്‍ ബിജെപിയ്ക്ക് ഇത്തവണയും കഴിഞ്ഞു.
ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകള്‍ കോന്നിയേയും ബിജെപിയ്ക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളുടെ പട്ടികയില്‍ എത്തിച്ചിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പില്‍ ഇത്രയും വോട്ട് നേടാനായത് ശുഭപ്രതീക്ഷ നല്‍കുന്നുവെന്ന് കെ സുരേന്ദ്രന് പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മണ്ഡലത്തില്‍ പാര്‍ട്ടിയ്ക്കകത്ത് തന്നെ ചില അടിയൊഴുക്കുകള്‍ നടന്നുവെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. അടൂര്‍ പ്രകാശും അദ്ദേഹത്തെ പിന്തുണച്ചവരും പാലം വലിച്ചുവെന്ന ആരോപണം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജിനീഷ് കുമാര്‍ വോട്ടിന്റെ 9953 ഭൂരിപക്ഷത്തിലാണ് ജയിച്ചത്. സിപിഎം-54099, കോണ്‍ഗ്രസ്-44146, ബിജെപി-39786 എന്നിങ്ങനെയാണ് വോട്ടു നില.
Discussion about this post