പതിനെട്ട് വയസ് തികഞ്ഞ മകന് പിറന്നാള്‍ ആശംസ നേര്‍ന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സാഹസത്തിന്റെയും സന്തോഷത്തിന്റെയും നീണ്ട 18 വര്‍ഷങ്ങള്‍ എന്നാണ് സ്മൃതി ഇറാനി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പില്‍ പറയുന്നത്. മകന് സോഹറിന് ഒപ്പമുളള ചിത്രം പങ്കുവെച്ചാണ് സ്മൃതിയുടെ പോസ്റ്റ്.പോസ്റ്റിന് താഴെ സോഹറിന് പിറന്നാള്ആശംസ നേര്‍ന്ന് നിരവധി പേരെത്തി.
‘എന്റെ മകന് 18 തികയുകയാണ്. സാഹസവും സന്തോഷവും നിറഞ്ഞ പതിനെട്ടുവര്‍ഷങ്ങള്‍.പര്‍വതങ്ങള്‍ ഞങ്ങളൊന്നിച്ച് താണ്ടി. ജീവിത താളത്തിന് ഒന്നിച്ച് നൃത്തം ചവിട്ടി. ലോകത്തെ എല്ലാ സന്തോഷങ്ങളാലും ഈശ്വരന് നിന്നെ അനുഗ്രഹിക്കട്ടെ’ഇതായിരുന്നു സ്മൃതി ഇറാനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് .
https://www.instagram.com/p/B3-OA_qH1Xj/?utm_source=ig_web_copy_link
എന്നാല്‍ അമ്മയുടെ ആശംസ സ്വീകരിച്ച് സോഹര്‍ കുറിച്ചതാണ് ആളുകളെ ചിരിപ്പിച്ചത്.’നിറയെ സ്നേഹം അമ്മേ, അടുത്ത തവണ നല്ല ഫോട്ടോ ഇടണേ’ എന്നായിരുന്നു സോഹര്‍ കുറിച്ചത്. നിരവധി പേര് സോഹറിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
Discussion about this post