ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ് വീണ്ടും ഇന്ത്യയുടെ ട്വന്റി20 ടീമില്‍ ഇടംപിടിച്ചു.അതേസമയം ഋഷഭ് പന്തും ടീമിലുണ്ട്.
2015ലാണ് സഞ്ജു ഇന്ത്യയ്ക്കുവേണ്ടി ട്വന്റി 20 മത്സരം കളിച്ചത്. ഹരാരെയില്‍ സിംബാബ്വെയ്ക്കെതിരേ ഒരൊറ്റ മത്സരമാണ് സഞ്ജു കളിച്ചത്.
ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചു. പകരം രോഹിത് ശര്‍മ ടീമിനെ നയിക്കും. ശിഖര്‍ ധവാനും കെ.എല്‍. രാഹുലുമാണ് ഓപ്പണര്‍മാര്‍. മനീഷ് പാണ്ഡെയും ക്രുണാല്‍ പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും ശിവം ദുബെയും ടീമിലുണ്ട്.
ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, കെ.എല്‍.രാഹുല്‍, സഞ്ജു സാംസണ്, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, യൂസ്വേന്ദ്ര ചാഹല്‍, രാഹുല്‍ ചാഹര്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, ശിവം ദൂബെ, ശാര്‍ദുല്‍ തക്കര്‍.
ടെസ്റ്റ് ടീമിനെ കോഹ്ലി തന്നെ നയിക്കും. മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി എന്നിവര്‍ ടീമിലുണ്ട്.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര്.അശ്വിന്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, ശുഭം ഗില്‍, ഋഷഭ് പന്ത്.
Discussion about this post