ചലച്ചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ വമ്പൻ ഫ്രോഡാണെന്ന് പി സി ജോർജ്. അയാളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് നേരത്തേ പറഞ്ഞതാണെന്നും പി സി ജോർജ് പറഞ്ഞു. ശ്രീകുമാര്‍ മേനോന് തന്നെ ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും നടി മഞ്ജു വാര്യര്‍ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് പി സി ജോര്‍ജിന്റെ വിമര്‍ശനം.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിൽ ശ്രീകുമാർ മേനോന്റെ പങ്ക് അന്വേഷിക്കണമെന്ന് പി സി ജോർജ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ കുടുംബം തകരാനുള്ള പ്രധാന കാരണം ശ്രീകുമാർ മേനോനാണെന്ന് പി സി ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു.
സംവിധായകൻ ശ്രീകുമാർ മേനോൻ അപകടത്തിൽപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കാണിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് മഞ്ജു വാര്യർ ഡിജിപിക്ക് പരാതി നൽകിയത്.
Discussion about this post