ബിസിസിഐ ഇല്ലെങ്കില്‍ ഐസിസിക്ക് നിലനില്‍പ്പില്ലെന്ന് കേന്ദ്ര മന്ത്രിയും ബിസിസിഐ മുന്‍ അധ്യക്ഷനുമായ അനുരാഗ് താക്കൂര്‍. ഐസിസിയുടെ നടത്തിപ്പിന് വേണ്ട 75 ശതമാനം ഗ്രാന്റും നല്കുന്ന ലോകത്തിലെ ഏറ്റവും സമ്പന്നമായി ബിസിസിഐയാണ് ഇല്ലെങ്കില്‍ ഐസിസിക്ക് ഒരു വിലയുമുണ്ടാവില്ലെന്ന് താക്കൂര്‍ പറഞ്ഞു.
ഐസിസിയുമായുള്ള തര്‍ക്ക വിഷയങ്ങളില്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ബിസിസിഐയ്ക്ക് നമ്മുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാവുമെന്നാണ് കരുതുന്നത്. ബിസിസിഐയുടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ട്രഷറര്‍ അരുണ്‍ ധുമലിന്റെ സഹോദരനാണ് അനുരാഗ് താക്കൂര്‍.
അരുണിനെ ബിസിസിഐ ട്രഷററായി എത്തിച്ചത് സംസ്ഥാനത്തിന്റെ അഭിമാനം സംരക്ഷിക്കാനാണെന്നും താക്കൂര്‍ പറഞ്ഞു. ബിസിസിഐയുടെ പ്രവര്‍ത്തനങ്ങളില്‍ താക്കൂര്‍ നേരിട്ട് ഇടപെടുന്നില്ലെങ്കിലും പ്രധാനപ്പെട്ട വിഷയങ്ങളില്‍ ബിസിസിഐയ്ക്ക് മാര്‍ഗ നിര്‍ദേശം നല്കാന് തയ്യാറാണെന്ന് താക്കൂര്‍ വ്യക്തമാക്കി.
Discussion about this post