വാളയാറില്‍ രണ്ട് ദളിത് ബാലികമാരെ മാനഭംഗപ്പെടുത്തി ആത്മഹത്യയിലേക്ക് നയിച്ച കേസില്‍ സിപിഎകാരായ പ്രതികളെ കോടതി വെറുതെ വിട്ട സംഭവത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സംവിധായകനും അധ്യാപകനുമായ ജോണ്‍ ഡിറ്റൊയുടെ ഫേസ്ബുക്ക് കുറിപ്പ്. പ്രതിഭാഗം വക്കിലായ സഖാവ് രാജേഷ് പ്രതികളെ രക്ഷിച്ചു കൊണ്ട് പോയതിന്റെ ഉത്തരവാദിത്തം താങ്കള്‍ക്കാണെന്ന് ജോണ്‍ ഡിറ്റൊ ആരോപിക്കുന്നു. സഖാക്കളെ രക്ഷിക്കാന്‍ പോലിസ് എഫ്ഐആര്‍ ഇട്ടത് മുതല്‍ ശ്രമം നടത്തിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് മാറി നില്‍ക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.
എടോ പിണറായി വിജയാ..
രണ്ട് ബാലികമാരെ മാനഭംഗപ്പെടുത്തി ആത്മഹത്യയിലേക്കു നയിച്ച നരാധമന്മാരായ സഖാക്കളെ രക്ഷിക്കാന്‍ പോലീസ് ,FIR മുതല്‍ ശ്രമം നടത്തുകയും
,പ്രതിഭാഗം വക്കീല്‍ മ്ലേച്ഛനായ സഖാവ് രാജേഷ് കോടതിയില്‍ പ്രതികളെ രക്ഷിച്ചു കൊണ്ടുപോവുകയും ചെയ്തതില്‍ ഉത്തരവാദിത്തം താങ്കള്‍ക്കാണ്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍..
കുട്ടിയുടെ അമ്മ ദൃക്സാക്ഷി കൂടിയായ കേസ് കൂടിയാണിതെന്നോര്‍ക്കണം.
ബാലികമാരെ ഉപദ്രവിക്കുന്ന നായകളായ സഖാക്കളുടെ ലിംഗം ഛേദിച്ച് ചെങ്കൊടിയില്പ്പൊതിഞ്ഞ് തനിക്കയച്ചു തരാം.
FIRല്‍ വീഴ്ച്ചവരുത്തി, പ്രതികളെ രക്ഷിക്കാന്‍ സഹായിച്ച SIയേയും പോലീസുകാരെയും സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ട് ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍
ആഭ്യന്തരമന്ത്രീ.. പെണ്‍കുട്ടികളുടെ അച്ഛന്മാര് ക്ലിഫ് ഹൗസിലേക്ക് വരും തിരണ്ടി വാലുമായി.
മാന്നാനത്തെ കെവിനെന്ന ദളിത് യുവാവിനെക്കൊന്നതിന് കൂട്ടുനിന്ന പോലീസുകാരെ പിന്തുണച്ച താങ്കള്‍ക്ക് ഒരു ദളിത് കുടുംബത്തിന്റെ കണ്ണീര്‍ച്ചൂട് മനസ്സിലാവില്ല.മലദൈവങ്ങളെ .
പുണ്യനദികളെ
കാനന രാപ്പാടികളേ…
മഹാസാഗരങ്ങളെ…
ഈ ബാലികമാരുടെ അമ്മയുടെ നെഞ്ചിലെത്തീ കെടുത്തണേ..
ഹതഭാഗ്യനായ അച്ഛന്റെ കിതപ്പാറ്റണേ..
ആ കുരുന്നു ബാലികമാര്‍ അനുഭവിച്ച പ്രാണനൊമ്പരങ്ങളുടെ ശാപം എത്ര തലമുറ കഴിഞ്ഞാലാണ് പോലീസുകാരാ
പ്രതികളായ ജന്തുക്കളേ… നിങ്ങളുടെ ശിരസ്സില്‍ നിന്നു പോവുക.ഈ പെണ്‍കുരുന്നുകളുടെ നിസ്സഹായ നിലവിളിയാലാവാം രണ്ടു പ്രളയങ്ങള്‍ ഈ നാടിനെ മുക്കിയത്…!!
എഴുതാന്‍ വയ്യ..പച്ചമനുഷ്യനെ കല്‍മഴു കൊണ്ട് വെട്ടിക്കൊന്നവന് ഭരിക്കുന്ന നാട്; ഇങ്ങനാവാനേ പറ്റൂ..
അവന്റെ പാര്‍ട്ടി കൊലപാതകത്തിലൂടെ ചോരമണമുള്ളതാണ്.
https://www.facebook.com/johnditto.pr/posts/2806068092739419
Discussion about this post