പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭഗവാൻ ശ്രീരാമനെ എതുർക്കുന്നവർ പരാജയപ്പെടുമെന്ന് കരുതുന്നുവെന്ന് യോഗി പറഞ്ഞു.
‘ഭഗവാൻ ശ്രീരാമനെ എതിർക്കുന്നവർ പരാജയപ്പെടും. പ്രതിപക്ഷത്തിന് ഒരു പ്രശ്നവുമില്ല. ശ്രീരാമന്റെ ഭക്തി, സമർപ്പണം എന്നിവ ലഭിക്കാത്തത് അവരുടെ നിർഭാഗ്യമാണ്’ യോഗി പറഞ്ഞു.
ദീപോത്സവത്തിന്റെ ഭാഗമായി സരയു നദി തീരത്ത് ആറ് ലക്ഷത്തോളം മൺചിരാതുകൾ തെളിച്ചു. ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ വന്ന് ഏഴുമാസത്തിന് ശേഷം ആദിത്യനാഥ് സർക്കാർ 2017 ഒക്ടോബറിൽ ആദ്യമായി അയോധ്യയിൽ ദീപോത്സവം ആഘോഷിച്ചു.
ദീപോത്സവം ആഘോഷം അയോധ്യയുടെ ആത്മാവാണെന്നും ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തെ കുറിച്ച് ആളുകളെ ഓർമ്മപ്പെടുത്തുന്നുവെന്നും യോഗി കൂട്ടിച്ചേർത്തു. ആദിത്യനാഥ് ശനിയാഴ്ച ദീപോത്സവത്തിന്റെ ഭാഗമായി അയോധ്യത്തിലെത്തിയിരുന്നു. ഹനുമാൻ ഗാരി ക്ഷേത്രത്തിലും ,അയോധ്യയിലെ താൽക്കാലിക രാമക്ഷേത്രത്തിലും അദ്ദേഹം പ്രാർത്ഥന നടത്തി.
Discussion about this post