ഡല്‍ഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സൗദി അറേബ്യയിലേക്ക് തിരിക്കും.റിയാദില്‍ നാളെ ആരംഭിക്കുന്ന നിക്ഷേപക സംഗമത്തില്‍ അദ്ദേഹം പങ്കെടുക്കും.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സൗദിയാത്ര.
ഒക്ടോബര്‍ 29, 30 തീയതികളില്‍ റിയാദില്‍ നടക്കുന്ന മൂന്നാമത് ഫ്യുച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് സംഗമത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ആഗോള ബിസിനസ് മേഖലയിലെ പ്രമുഖരും നിക്ഷേപകരുമായി പ്രധാനമന്ത്രി കൂടുക്കാഴ്ച നടത്തും. സൗദി ഭരണാധികാരികളുമായും ്പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Discussion about this post