വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാകുന്നു. ബിജെപിയുടെ നേതൃത്വത്തിൽ 100 മണിക്കൂർ സമരം അല്പ സമയത്തിനകം ആരംഭിക്കും.
കേസിൽ സിബിഐ അന്വേഷണം വേണമെന്ന കുട്ടികളുടെ അമ്മയുടെ ആഗ്രഹം പരിഗണിക്കണമെന്ന് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
‘അമ്മയ്ക്കു പോലും അന്വേഷണത്തിൽ വിശ്വാസമില്ല എന്നത് ഭരണസംവിധാനത്തിന്റെ ദയനീയ പരാജയമാണ് കാണിക്കുന്നത്.
അമ്മയുടെ ആവശ്യം പരിഗണിക്കേണ്ടതാണ്. പക്ഷെ സംസ്ഥാന സർക്കാർ പുനരന്വേഷണത്തിനോ സിബിഐ അന്വേഷണത്തിനോ തയ്യാറല്ല’ എന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.
പുനരന്വേഷണം , സിബിഐ അന്വേഷണം എന്നീ രണ്ട് ആവശ്യങ്ങളിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. സിബിഐ അന്വേഷണം വേണമെന്ന് പെൺകുട്ടികളുടെ അമ്മയും ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post