വാളയാര്‍: വാളയാര്‍ കേസില്‍ ദേശീയ പട്ടിക ജാതി കമ്മിഷന് ഇടപെടുന്നു. കേസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തുമെന്ന് ദേശീയ പട്ടിക ജാതി കമ്മിഷന് അറിയിച്ചു. കേസിന്റെ അന്വേഷണത്തിലും നടത്തിപ്പിലും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കമ്മിഷന് ഉപാധ്യക്ഷന്‍ എല്‍ മുരുകന് പറഞ്ഞു. വാളയാറില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.അതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേസില്‍ ശരിയായി അന്വേഷണം നടത്താനോ സാക്ഷികളെ വേണ്ടവിധം വിസ്തരിക്കാനോ ശ്രമം നടന്നിട്ടില്ല. ഇക്കാര്യം സാക്ഷികള്‍ തന്നെ കമ്മിഷനോടു പറഞ്ഞതായി മുരുകുന് പറഞ്ഞു. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതെന്നാണ് കുട്ടികളുടെ അമ്മ തന്നെ പറയുന്നത്. ഈ സാഹചര്യത്തിലാണ് കമ്മിഷന് ഇതില്‍ ഇടപെടുന്നത്.
Discussion about this post