പാലക്കാട്: വാളയാറില്‍ സഹോദരിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോടതി വെറുതെ വിട്ട പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെന്ന് സമ്മതിച്ച് പാര്‍ട്ടി പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ സുദര്ശന് രംഗത്ത്. കേസിലെ പ്രധാനപ്രതിയായ മധു സിപിഎം പാര്‍ട്ടി കുടുംബാംഗമാണെന്ന് സുദര്ശന് സമ്മതിച്ചു. മരിച്ച പെണ്‍കുട്ടികളുടേതും പാര്‍ട്ടി കുടുംബം ആണെന്നും സാഹചര്യവശാല്‍ പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നതാണെന്നും സുദര്ശന് പറയുന്നു.
എന്നാല്‍ പാര്‍ട്ടിയുടെ ഏതെങ്കിലും സംഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ പ്രതികള്‍ക്ക് ഇല്ലെന്നും സുദര്ശന് കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികളുടെ അമ്മയും അരിവാള്‍ ചുട്ടിക പാര്‍ട്ടിക്കാരാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിച്ചിരുന്നു. കേസിലെ പ്രതികളെയെല്ലാം പുറത്തിറക്കിയതും പ്രദേശിക സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. സാക്ഷികളിലൊരാളായ അബ്ബാസും പ്രതികളെ പുറത്തിറക്കാന്‍ സഹായിച്ചത് സിപിഎം പ്രാദേശിക നേതൃത്വമാണെന്ന് വെളിപ്പെടുത്തിയിരുന്നു. താന്‍ കമ്മ്യൂണിസ്റ്റ് അംഗമാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ സത്യം പറയുമെന്നും അബ്ബാസ് ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞിരുന്നു.
Discussion about this post