പീരുമേട് പഞ്ചായത്ത് പ്രസിഡന്റും അണ്ണാ ഡിഎംകെ നേതാവുമായ എസ്. പ്രവീണയ്ക്ക് നേരെ സിപിഎം നേതാക്കളുടെ കയ്യേറ്റം. പഞ്ചായത്ത് ഫണ്ട് സിപിഎം വകമാറ്റി ചെലവഴിച്ചതായി പ്രവീണ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേയ്യറ്റശ്രമം ഉണ്ടായത്. .
കയ്യേറ്റ ശ്രമത്തിനിടെ പരിക്കേറ്റ പ്രവീണ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച്ച പഞ്ചായത്ത് ഓഫീസിലാണ് സംഭവം നടക്കുന്നത്. പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യ സംസ്കരണ പ്ലാന്റിന് ഫണ്ട് നല്‍കിയതുമായി ബന്ധപ്പെട്ടു സിപിഎം യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. മുന്‍ എല്‍ഡിഎഫ് ഭരണസമിതി ഫണ്ട് വകമാറ്റി ചെലവഴിച്ചതായി പ്രവീണ ആരോപിക്കുകയും ചെയ്തു
യോഗത്തിനു പിന്നാലെ ഓഫീസില്‍ എത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.സാബുവിന്റെ നേതൃത്വത്തിലുളള സംഘം അസഭ്യം പറയുകയും തന്നെ കയ്യേറ്റം ചെയ്യുകയും ചെയ്തെന്നു പ്രവീണ പറഞ്ഞു.
Discussion about this post