ഡല്‍ഹി: സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകളെ നിയന്ത്രിക്കാന്‍ ദേശീയ തലത്തില്‍ അതോറിറ്റി രൂപവത്കരണവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അന്തിമ കരടുരേഖയിലാണ് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകളെ നിയന്ത്രിക്കാന്‍ ദേശീയതലത്തില്‍ അതോറിറ്റി രൂപവത്കരിക്കുമെന്ന് വ്യക്തമാക്കിയത്.
വിദ്യാഭ്യാസരംഗത്തെ പരിഷ്കരണത്തിന് പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ വിദ്യാഭ്യാസ കമീഷന് നടപ്പാക്കണമെന്ന് ദേശീയ വിദ്യാഭ്യാസ നയം രൂപവത്കരിക്കാനായി നിയോഗിച്ച കസ്തൂരിരംഗന്‍ അധ്യക്ഷനായ സമിതി നിര്‍ദേശിച്ചിരുന്നു. മാനവശേഷി വികസന മന്ത്രി അധ്യക്ഷനായ അതോറിറ്റിയായി മാറ്റം വരുത്തി നിര്‍ദ്ദേശം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.
അതേസമയം ഹിന്ദി ഭാഷ നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം അന്തിമ കരടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സമിതി നിര്‍ദേശിച്ച മൂന്നു മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് സൗജന്യവും നിര്‍ബന്ധിത വിദ്യാഭ്യാസവും ഉറപ്പുവരുത്തുകയെന്ന നിര്‍ദേശവും സഹപാഠികള്‍ക്ക് ക്ലാസെടുക്കാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്ന എന്‍.ടി.പി പദ്ധതി തുടങ്ങിയവയും അന്തിമ കരടില്‍ ദുര്‍ബലപ്പെടുത്തി. മാനവശേഷി വികസന മന്ത്രാലയം തയാറാക്കിയ അന്തിമ കരട് മന്ത്രിസഭ പരിഗണനക്കായി ഉടന്‍ സമര്‍പ്പിക്കും.
സംസ്ഥാന സര്‍ക്കാറുകളുടെ അധികാരം കവര്‍ന്നെടുക്കുന്ന നടപടിയാണെന്ന് കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും മയമാറ്റത്തെ സ്വാഗതം ചെയ്യുകയാണ്.
Discussion about this post