നടനും എംപിയുമായ സുരേഷ് ഗോപിയെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു. സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകളിലായിരുന്ന താരത്തെ അമിത് ഷാ ഡല്‍ഹിക്ക് വിളിപ്പിക്കുകയായിരുന്നു. ഡല്‍ഹിയിലെത്തിയ സുരേഷ് ഗോപി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് മുമ്പ് കേന്ദ്രമന്ത്രിസഭയുടെ വികസനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ സുരേഷ്ഗോപിക്ക് അവസരം ലഭിക്കാന്‍ സാധ്യത ഏറെയാണെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ശ്രീധരന്‍പിള്ളയ്ക്ക് പിന്‍ഗാമിയായി പാര്‍ട്ടിയില്‍ നിന്നും കെ സുരേന്ദ്രന്, എംടി രമേശ്, ശോഭ സുരേന്ദ്രന് തുടങ്ങിയ പേരുകളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്..അടുത്തിടെ ഡല്‍ഹിയില്‍ മനോജ് തിവാരിയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി അമിത് ഷാ നിയമിച്ചിരുന്നു. ഇതുപോലെ അപ്രതീക്ഷിത നീക്കം കേരളത്തിലും ഉണ്ടാകുമെന്നുമാണ് സൂചന.
Discussion about this post