മാവോയിസ്റ്റ് ആക്രമണത്തില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ 3700 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ .
പത്ത് സംസ്ഥാനങ്ങളില്‍ നിന്നായാണ് ഈ കണക്കുകള്‍ പുറത്തുവന്നത്. ഛത്തീസ്ഗഡിലാണ് ഏറ്റവും ഉയര്‍ന്ന മരണനിരക്ക്.ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മൊത്തം അക്രമ സംഭവങ്ങളില്‍ 88 ശതമാനത്തിലധികം മരണങ്ങള്‍ക്കും ഉത്തരവാദികള്‍ കമ്മ്യൂണിസ്റ്റ് ഭീകര സംഘടനയായ മാവോയിസ്റ്റ് സംഘടനയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ”വര്‍ദ്ധിച്ചുവരുന്ന തിരിച്ചടികള്‍ക്കിടയില്‍, അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലെ പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇവര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്,” റിപ്പോര്‍ട്ടില്‍ പറയുന്നു.
2010 മുതല്‍ 10 സംസ്ഥാനങ്ങളിലായി നടന്ന 10,660 അക്രമ സംഭവങ്ങളില്‍ 3,749 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
2010 നും 2018 നും ഇടയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ 3,769 അക്രമ സംഭവങ്ങളില്‍ 1,370 പേര് കൊല്ലപ്പെട്ട ഛത്തീസ്ഗഡിലാണ് ഇടതുപക്ഷ തീവ്രവാദം (എല്‍ഡബ്ല്യുഇ) മൂലം ഏറ്റവുമധികം ആളപായമുണ്ടായത്.
ഛത്തീസ്ഗഡ്,ജാര്‍ഖണ്ഡ്, ബീഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, എംപി, യുപി എന്നിവയാണ് കമ്മ്യൂണിസ്റ്റ് ഭീകരവാദം വ്യാപിച്ച 10 സംസ്ഥാനങ്ങള്‍.
കേരളത്തില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്പാലക്കാട് ജില്ലയിലെ അട്ടപടിക്ക് സമീപം ഒരു സ്ത്രീ ഉള്‍പ്പെടെ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. തണ്ടര്‍ബോള്‍ട്ട് സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്കു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇതിന് പിറകെ പാലക്കാട് നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവുമായി കോണ്‍ഗ്രസും, സിപിഐയും രംഗത്തെത്തിയിരുന്നു. പിച്ചാത്തിയുമായി കാട് കയറുന്നവര്‍ എന്നായിരുന്നു വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാവോയിസ്റ്റുകളെ പൊതുവെ ന്യായീകരിച്ച് സിപിഐ നേതാക്കളായ കാനം രാജേന്ദ്രനും, ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു. ഭീകരര്‍ കൊന്നൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ കൊലപാതകം രാജ്യത്ത് നടത്തുന്നത് ഇടത് ഭീകരരാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു,
Discussion about this post