ഇന്ത്യൻ പത്രപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഇസ്രയേൽ നിർമിത സ്പൈവെയർ ആയ പെഗാസസ് ഉപയോഗിച്ചുള്ള നിരീക്ഷണത്തിലെന്ന വെളിപ്പെടുത്തലുമായി വാട്സ്ആപ്പ്. 2019 മെയ് വരെ ഇന്ത്യയിലെ മാധ്യമപ്രവർത്തകർ, മനുഷ്യാവകാശപ്രവർത്തകർ, അഭിഭാഷകർ, ദളിത് ആക്ടിവിസ്റ്റുകൾ തുടങ്ങിയ 25ഓളം പേർ പെഗാസസ് ഉപയോഗിച്ചുള്ള നിരീക്ഷണത്തിന് ഇരയായ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം അവരെ വ്യക്തിപരമായി അറിയിച്ചിട്ടുണ്ടെന്നും വാട്സ്ആപ്പ് വക്താവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഇസ്രയേൽ ആസ്ഥാനമായുള്ള എൻ.എസ്.ഒ ഗ്രൂപ്പിനെതിരെ വാട്സ്ആപ്പ് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ നിയമനടപടി സ്വീകരിച്ചതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ. 1400 വാട്ട്സാപ്പ് ഉപയോക്താക്കളെ പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചു എന്നാണ് കേസ്.
”ഈ ആക്രമണം നൂറോളം പൊതുപ്രവർത്തകരെയെങ്കിലും ലക്ഷ്യം വച്ചിട്ടുണ്ടെന്നാണ് ഞങ്ങളുടെ വിവരം. കൂടുതൽ ഇരകൾ മുന്നോട്ട് വരുന്നതോടെ ഈ എണ്ണം കൂടിയേക്കാമെന്നും വാട്ട്സ്ആപ്പ് പറയുന്നു.അതേസമയം, തങ്ങൾ പൊഗസസ് നൽകുന്നത് ഗവൺമെന്റ് ഏജൻസികൾക്കു മാത്രമാണെന്നും നിയമനടപടിയെ നേരിടുമെന്നും എൻ.എസ്.ഒ വ്യക്തമാക്കി.ഇന്ത്യയിൽ പെഗാസസ് ഉപയോഗിക്കുന്നത് ആരാണെന്ന കാര്യം ഇനിയും വ്യക്തമല്ല.
Discussion about this post