കേരളപ്പിറവി ദിനമായ നാളെ വാളയാര്‍ പെണ്‍കുട്ടികള്‍ക്കുള്ള നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് ഉണ്ണാ വ്രതമായി ആചരിക്കുമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്.എല്ലാവരും പ്രതിഷേധത്തില്‍ ്അണിചേരണം. നാളെ എല്ലാവരും കറുത്ത വേഷമണിഞ്ഞ് പ്രതിഷേധിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
കേരളപ്പിറവി ദിനം കണ്ണീര്പ്പിറവലി ദിനമായെന്നും, കേരളം എന്ത് സന്ദേശമാണ് ലോകത്തിന് നല്‍കുന്നത് എന്നാലോചിപ്പിക്കുമ്പോള് നാണക്കേട് തോന്നുന്നുവെന്നും അദ്ദേഹം വീഡിയൊ പോസ്റ്റില്‍ പറഞ്ഞു.
സുഹൃത്തുക്കളെ
നാളെ കേരള പിറവിയാണ് ,
മലബാറിയും തിരുവിതാകൂറുകാരനും കൊച്ചിക്കാരനുമായിരുന്ന മലയാളി കേരളം എന്ന അസ്തിത്വത്തെ പുല്കിയതിന്റെ 63 ആം സുവർണ വാർഷികം
ഈ 63 കൊല്ലം കൊണ്ട് നമ്മൾ എവിടെയെത്തി എന്നതിന്റെ നേർക്കാഴ്ചയാണ് നിങ്ങളോരോരുത്തരുടേയും മനസിൽ ഇന്ന് പതിഞ്ഞു നിൽക്കുന്ന വാളയാർ കുഞ്ഞുങ്ങളുടെ തൂങ്ങിയാടുന്ന ശവശരീരങ്ങളുടെ ചിത്രം .
ദില്ലിയിലെ കേരളാ ഹൌസിലുൾപ്പെടെ എല്ലായിടത്തും ആഘോഷം കൊണ്ടാടുമ്പോൾ എന്റെ മനസിൽ നിന്നും ആ കുഞ്ഞുങ്ങളുടെ ദീനമായ മുഖം മാത്രം മാഞ്ഞു പോകുന്നില്ല , ആ കുഞ്ഞു മുഖങ്ങൾ മറന്നു കൊണ്ട് ഒരാഘോഷം എനിക്കോ നിങ്ങൾക്കോ സാധ്യമല്ലെന്നും ഞാൻ വിശ്വസിക്കുന്നു
അത് കൊണ്ട് തന്നെ നാളെ എനിക്ക് കണ്ണുനീർ പിറവിയുടെ ദുഃഖസാന്ദ്രമായ ദിനമാണ് , 63 വര്‍ഷങ്ങളുടെ ശേഷിപ്പായി കേരള സമൂഹത്തിനു ഈ ലോകത്തിനു മുൻപിൽ വെയ്ക്കാൻ നീതിനിഷേധത്തിന്റെയും മനുഷ്യത്വ രാഹിത്യത്തിന്റെയും ഈ ആസുരിക ദൃശ്യം മാത്രമേ ഉള്ളു എന്നത് ഒരു മലയാളി എന്ന നിലയിൽ എന്നെ അസ്വസ്ഥനും ആകുലനും ആക്കുന്നു
ധർമ്മസങ്കടനത്തിന്റെ ഈ നിമിഷത്തിൽ എന്റെ അമർഷവും ദുഖവും ഈ കണ്ണുനീർ പിറവി ദിനത്തിൽ ഒരു ദിവസത്തെ ഉണ്ണാവൃതമായി പ്രകടിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു , എന്നോടപ്പം നിങ്ങളും പങ്കു ചേരുമെന്നും അന്നേ ദിവസം കറുത്ത വസ്ത്രങ്ങൾ അണിഞ്ഞു മലയാളി സമൂഹത്തിന്റെ രോഷം ഭരണ കേന്ദ്രങ്ങളിൽ എത്തിക്കുവാൻ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു
ഓർക്കുക , കുഞ്ഞുങ്ങളുടെ കണ്ണുനീർ കാണാത്ത കോയ്മകൾ കടലെടുക്കും ,
അവിടേക്കു നാം എത്താതിരിക്കട്ടെ
https://www.facebook.com/kummanam.rajasekharan/videos/423393051919870/?__xts__[0]=68.ARAmXFA7NlE5VWJBHxuSETXHHD3zmNMiH9-S8kI31dwK5XOzTPQuQXV68SWbf7boWQEpQjQrLqk6KPGhex3TROD3k0vjjtDNSarHBA3nxd-LaskXVVYiYFZjvQ8AC9HNs_qZ2lxYHJZScBrWO8qhbqlCtsTvzUtn5ia2G9BV4vAm176xGPGyZ94tO5f09qFX7KE1wibcxBvNrNUKUXjQS2ICxXFJd-oJ8jjb6liCpMZBjCH7CMgrfVCo30EnoTSGL995dZfwJIMOSAiNRfQjNPWse0Xo2hLIAPsXZmr8l0m-Q6Hd-ynkRUAH5IkCwAOhg1gxZy0bRtPllA1tyxGf-ji2N1zVUHds0VQ&__tn__=-R
Discussion about this post